കാമുകനെ വെട്ടിനുറുക്കിയ ഡോ. ​ഓ​മ​ന മ​ലേ​ഷ്യ​യി​ൽ മ​രി​ച്ച​താ​യി സൂ​ച​ന

കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കെ​യ്സി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യും ചെ​യ്ത പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഡോ. ​ഓ​മ​ന മ​ലേ​ഷ്യ​യി​ൽ മ​രി​ച്ച​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ല​യാ​ളം അ​റി​യാ​വു​ന്ന സ്ത്രീ​യെ മ​ലേ​ഷ്യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം​ വ​ന്ന​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സംശയം അറിയിക്കുകയും ചെയ്തു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ മ​ലേ​ഷ്യ​ൻ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

അ​ട​യാ​ള​ങ്ങ​ൾ ശ​രി​യാ​യ​തി​നാ​ൽ ഇ​നി മ​രി​ച്ച​ത് ഓ​മ​ന​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്ത​ണം. ഇ​തി​നാ​യി ബ​ന്ധു​ക്ക​ൾ മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മ​ലേ​ഷ്യ​യി​ലെ സുബാംഗ് ജാ​യ സേ​ല​ങ്കോ​ർ എ​ന്ന സ്ഥ​ല​ത്തു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ​നി​ന്നാ​ണ് ഓ​മ​ന​യെ​ന്ന സം​ശ​യി​ക്കു​ന്ന സ്ത്രീ​യെ വീ​ണു​ മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

1996 ജൂ​ലൈ 11-നാ​ണ് ഓമന പ്രതിയായ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച കാ​മു​ക​നും പ​യ്യ​ന്നൂ​രി​ലെ ക​രാ​റു​കാ​ര​നു​മാ​യ മു​ര​ളീ​ധ​ര​നെ ഊ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വെ​ട്ടി​മു​റി​ച്ച് സ്യൂ​ട്ട്കെ​യ്സി​ലാ​ക്കി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​യി​ലെ ടോ​യ്‌​ല​റ്റി​ൽ​ത​ന്നെ ഫ്ള​ഷ് ചെ​യ്തു. മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ ഊ​ട്ടി​യി​ൽ​നി​ന്ന് കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് കാ​റി​ൽ പോ​ക​വേ പെ​ട്ടി​യി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട ഡ്രൈ​വ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു.

1998-ൽ ​ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ച്ച ഓ​മ​ന 2001-ൽ ​പ​രോ​ളി​ലി​റ​ങ്ങി​യ ​ശേ​ഷം തിരിച്ചു ജയിലിൽ എത്തിയില്ല. ഇ​ന്‍റ​ർ​പോ​ൾ ഡോ. ​ഓ​മ​ന​യെ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. 16 വ​ർ​ഷ​ങ്ങ​ളാ​യി ഡോ. ​ഓ​മ​ന​യെ കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ഉണ്ടായിരുന്നില്ല.