രഹസ്യ സാക്ഷിമൊഴികള്‍ ദിലീപിന് അനുകൂലം

നടി ആക്രമിക്കപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയായ ദിലീപിന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ പല രഹസ്യ സാക്ഷി മൊഴികളും ദിലീപിന് അനുകൂലമെന്നു സൂചന. കേസിലെ നിര്‍ണായക സാക്ഷിയെന്നു കരുതിയിരുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മാനേജര്‍ നല്‍കിയ രഹസ്യമൊഴി നടന് അനുകൂലമാണെന്ന  ഇന്നലെ അന്വേഷണ സംഘത്തോടടുപ്പമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട് നല്‍കിയിരുന്നു. ഇയാള്‍ താന്‍ നല്‍കിയ രഹസ്യമൊഴി മാറ്റി നല്‍കിയതാണെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇയാള്‍ ആദ്യം നല്‍കിയ രഹസ്യമൊഴി നടന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ആര്‍ക്കുമറിയില്ല.

മാത്രമല്ല നടിക്കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി നടന്‍ ജയിലില്‍ നിന്ന് 85ആം ദിവസം പുറത്തിറങ്ങുന്നതിനു മുന്‍പേ ഇയാള്‍ മൊഴിമാറ്റിയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.കാവ്യയുടെ മൊബൈലില്‍ നിന്ന് ഇയാളെ 40 തവണ വിളിച്ചിരുന്നതായും പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. (കാവ്യയുടെ കടയിലെ മാനേജരെ അവരുടെ മൊബൈലില്‍ നിന്ന് നാല്പതു തവണ വിളിച്ചതില്‍ എന്ത് അസ്വാഭാവികത എന്ന ചോദ്യം ഉയര്‍ന്നേക്കാം). എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ വാദം നടന്ന സെപ്റ്റംബര്‍ 27 ന് ഇയാള്‍ മൊഴിമാറ്റിയതായി പ്രോസിക്യൂഷനെ കോടതി ധരിപ്പിച്ചെന്നാണ് വിവരം. (പക്ഷെ വ്യക്തതയില്ല) ഇയാള്‍ മൊഴി മാറ്റിയതു സംബന്ധിച്ചു മാത്രമല്ല ഇപ്പോള്‍ റിപ്പോര്‍ട് വരുന്നത്.

നടനെതിര അദ്ദേഹത്തിന് ഏറ്റവും അടുപ്പമുണ്ടെന്ന് കരുതുന്ന ചിലര്‍ കൂടി രഹസ്യമൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു.എന്നാല്‍ രഹസ്യമൊഴിയില്‍ ഇവര്‍ ദിലീപിനെതിരെ പറഞ്ഞോ എന്ന് വ്യക്തമല്ല.നാദിര്‍ഷാ,കാവ്യ മാധവന്‍,നടന്‍ സിദ്ദിഖ്,ഗായിക റിമി ടോമി,ദിലീപിന്റെ മാനേജരായിരുന്ന അപ്പുണ്ണി തുടങ്ങിയവര്‍ മൊഴിമാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അന്വേഷണ സംഘത്തോട് അടുപ്പമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കുന്നുണ്ട്.

പക്ഷെ ഇവരുടെ രഹസ്യമൊഴികള്‍ എന്താണെന്നതു സംബന്ധിച്ച് യാതൊരു ധാരണയും ആര്‍ക്കുമില്ല.രഹസ്യമൊഴി നല്‍കിയെന്നു പറയപ്പെടുന്ന കാവ്യ,നടന്റെ ഭാര്യയാണ്,നാദിര്‍ഷയും റിമിയും സിദ്ദിഖും നടന്റെ അടുത്ത സുഹൃത്തുക്കളുമാണ്.ഇവരൊക്കെ നടനെതിരെ രഹസ്യമൊഴികള്‍ നല്‍കുമെന്ന് വിശ്വസിക്കാന്‍ പ്രയാസവുമാണ് പിന്നെ കാലടി മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയാണ്.ഇതുസംബന്ധിച്ചും ആര്‍ക്കും കൃത്യതയില്ല.അന്വേഷണ സംഘത്തില്‍ നിന്നു പുറത്തുവരുന്നവാര്‍ത്തകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

രഹസ്യമൊഴി മാറ്റി പറഞ്ഞാല്‍ ഗുരുതരചട്ടലംഘനം ആരോപിച്ച് കേസെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നെന്ന് സൂചിപ്പിക്കുന്ന റിപ്പോട്ടുകളും പല മാധ്യമങ്ങളും നല്‍കുന്നു. കൂടാതെ സിനിമാക്കാരുടെ കൂട്ടസന്ദര്‍ശനത്തിലും അപാകതയുണ്ടെന്നും ചട്ടംലംഘിച്ചെന്നും ഇത് കേസട്ടിമറിച്ചെന്നും അന്വേഷണ സംഘം പറയുന്നു.ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ സഹപ്രവര്‍ത്തകരില്‍ പലരും സന്ദര്‍ശനാനുമതിയ്ക്കായി അപേക്ഷ നല്‍കിയിരുന്നില്ല.മാത്രമല്ല സിദ്ദിഖും,ഗണേശ്കുമാര്‍ എംഎല്‍എയും ഉള്‍പ്പടെ നടനെ രക്ഷിക്കാന്‍ കൂട്ടു നില്‍ക്കുന്നെന്ന ആരോപണം അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്‌