ഭർത്താവിന്റെ ആ കള്ളത്തരങ്ങളാണ്‌ തന്റെ ദാമ്പത്യ ജീവിതം തകർത്തത്‌: രചന

സിനിമയില്‍ വിവാഹവും വിവാഹ മോചനവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് കേരളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫാഷന്‍ പോലെയാണ് കണ്ടുവരുന്നത്.

അക്കൂട്ടത്തിലൊരാളായിരിക്കുകയാണ്, മറിമായം എന്ന ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടി, രചന നാരായണന്‍കുട്ടി. രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രചന നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെയാണ് രചനയുടെ ജീവിതത്തില്‍ സംഭവിച്ച ചില പരാജയങ്ങളെക്കുറിച്ച് അവരുടെ ആരാധകര്‍ അറിഞ്ഞത്. വിവാഹജീവിതത്തിലായിരുന്നു തനിക്ക് പരാജയങ്ങള്‍ അടിയ്ക്കടി ഉണ്ടായതെന്ന് രചന പറയുകയുണ്ടായി.

രചനയുടെ വാക്കുകളിലേയ്ക്ക്… പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്.

കള്ളത്തരങ്ങൾ പറഞ്ഞായിരുന്നു ഭാർത്താവ് തന്നെ വിവാഹം കഴിച്ചത്. വിവാഹ ശേഷം മാത്രമാണ്‌ പറഞ്ഞതെല്ലാം കള്ളത്തരങ്ങളായിരുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയത്. വെറും 19 ദിവസം മാത്രമായിരുന്നു തന്റെ ദാമ്പത്യത്തിന്റെ ആയുസ്. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഭാർത്താവിനെക്കുറിച്ച് അറിഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നു. പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിലാണ്‌ രചന നാരായണൻകുട്ടി മനസ്സു തുറന്നത്.

2012 ല്‍ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ