നഴ്സുമാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് പ്രസ്ഥാനങ്ങൾ

റെജി ലൂക്കോസ്

കേരളത്തിൽ 3.5 ലക്ഷം നഴ്സുമാർ ജോലി ചെയ്യുന്നു.ലോകമെമ്പാടും ഇതു 12 ലക്ഷം ആണ്. മധ്യതിരുവിതാംകൂറും മലബാർ കുടിയേറ്റ മേഘലകളിൽ നിന്നുമാണു ഭൂരിപക്ഷം നഴ്സുമാർ.ഇവരാൽ പ്രത്യേകിച്ചു വിദേശ നഴ്സുമാരാൽ കര കയറിയ കുടുംബങ്ങൾ പതിനായിരങ്ങൾ. വിദേശനാണ്യം കേരളത്തിനു നേടിത്തത്തരുന്നതിലും ഇവർ മുന്നിൽ തന്നെ. വിവാഹ കമ്പോളത്തിൽ അർഹതയില്ലാത്ത പണമോഹികളുടെ മുന്നിൽ കുനിഞ്ഞു നിന്നു താലി ചാർത്തപ്പെടാൻ വിധിക്കപ്പെട്ടവരും ഈ മാലാഖമാരിൽ അനേകം.

എന്നാൽ കേരളത്തിൽ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ പകുതി വേതനം പോലും ലഭിക്കുന്നില്ല. ഇതിനു കാരണം ഇവരോട് ആത്മാർത്ഥതയുള്ള വ്യവസ്ഥാപിത തൊഴിൽ സംഘടനകൾ ഇല്ല എന്നതാണ്
ഇപ്പോൾ ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ഈ പാവം നഴ്സുമാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് പ്രസ്ഥാനങ്ങൾ മാത്രമാണ്. നഴ്സുപോലുമല്ലാത്ത വ്യക്തിയാണ് നേതാവ്. വിഘടനവാദ – തീവ്രവർഗ്ഗീയ സംഘടനയുമായി രഹസ്യ അജണ്ടയ്ക്കായ് മതപരിവർത്തന ലക്ഷ്യമുണ്ടന്ന ആരോപണ വാർത്തകളും പുറത്തു വരുന്നു. തൃശൂർ കേന്ദ്രമായി തട്ടിപ്പ് വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നു.കോടികളുടെ വെട്ടിപ്പ് .

വിദേശത്തുള്ള നഴ്സുമാരും മറ്റും ഐക്യദാർഡ്യം പ്രഖ്യാപിച്ച് അയക്കുന്ന കോടികൾക്ക് കണക്കില്ല. സമരം പ്രഖ്യാപിച്ച് മാനേജ്മെന്റ്ളുമായി ഒത്തുകളിച്ച് പണം തട്ടുന്നു. അരാഷ്ട്രീയവാദം പ്രചരിപ്പിച്ച് ദേശവിരുദ്ധത നഴ്സുമാരിൽ കുത്തിവയ്ക്കുന്നു.
ഇപ്പോൾ ഇവർ നഴ്സുമാരുടെ രക്ഷകർ എന്ന മിശിഹാ പരിവേഷത്തിലാണ്.ഇവരുടെ തട്ടിപ്പു കൊള്ളകൾ പാവം നഴ്സുമാർ തിരിച്ചറിയുന്നില്ല എന്നതാണു ദയനീയ സത്യവും ഈ തട്ടിപ്പുകാരുടെ നിലനിൽപും.
കേരളത്തിലെ നഴ്സുമാരെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന ദീകര വർഗ്ഗീയ മാഫിയയെ, ജനാധിപത്യവിരദ്ധരെ ഇനിയും കൊള്ളയടിക്കാൻ അനുവദിച്ചു കൂട!

ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം നൂറുകണക്കിനു നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും തൊഴിലും കുടുംബവും തകർത്തു കൊണ്ട് നഴ്സസ് തട്ടിപ്പു സംഘടന ചേർത്തലയിൽ ഒരു ആശുപത്രി പൂട്ടിച്ചു.തോഴിൽ നഷ്ടപ്പെട്ടവരുടെ രോദനം ആരു കേൾക്കാൻ. ഇവിടെ ജോലി ചെയ്തിരുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ചു ഈ ആശുപത്രി പൂട്ടിക്കുന്നതിനു പിന്നിൽ വർഗ്ഗീയ അജണ്ടയുണ്ടന്ന് അന്നാട്ടുകാർ പറയന്നു .കേരളത്തിലെ ചില പ്രത്യേകമാനേജുമെന്റുകൾക്കെതിരെയാണീ സംഘടന സമരം ചെയ്യുന്നത് എന്നും ആക്ഷേപമുണ്ട്. ഇന്നുവരെ ഇവർ സമരം ചെയ്ത് ഒരു രൂപ ഒരിടത്തും വർദ്ധിപ്പിച്ചിട്ടില്ല. കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന പല ഹോസ്പ്പിറ്റലുകളും പാവം നഴ്സുമാരെ സമരം ചെയ്യിച്ച് പൂട്ടിക്കുവാൻ ഇവർ പദ്ധതികളിടുന്നതായി അറിയുന്നു. ചേർത്തലയിൽ ആശുപത്രി തുടങ്ങുവാൻ ഇവർ ഒരുങ്ങുന്നതായി ഇവർ തന്നെ വെളിപ്പെടുത്തുന്നു.ലക്ഷ്യം വ്യക്തമല്ലേ. തീവ്രവാദ സംഘടനകൾ രക്ഷകരെന്ന വ്യാജേനെ നഴ്സമാരെ സംഘടിപ്പിച്ചു ഭീകരവാദം പ്രചരിപ്പിക്കുന്നു എന്നതാണു വ്യക്തം.കോടികൾ തട്ടുന്നു.ചേർത്തലയിൽ ആശുപത്രി പണിയാനുള്ള പണം ഇവർക്കെവിടെ നിന്ന്? എതു തട്ടിപ്പുകാരേയും പിന്തുണക്കുന്ന വലിയ വിഭാഗമുള്ള നാടാണ് കേരളം.ഇതിനെല്ലാം എതിരെ ജനം പ്രതികരിക്കണം .നേഴ്‌സുമാർക്ക് നീതി കിട്ടണം.സത്യം പൊതു സമൂഹം തിരിച്ചറിയണം