ഫോമാ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്‍റ് വന്‍ വിജയമായി

സാന്‍ ഫ്രാന്‍സിസ്‌കോ :ബേ ഏരിയ യിലെ മലയാളി അസോസിയേഷന്‍ ആയ ബേ മലയാളി ഫോമാ യുമായി ചേര്‍ന്ന് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്‍റ് ഒരു വന്‍ വിജയമായി. കാസ് കൈഡ് റിയാലിറ്റി ട്രോഫി യ്ക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി നടത്തിയ ഈ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്
നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ വിവിധ സിറ്റി യില്‍ നിന്നുള്ള പ്രമുഖ ടീമുകളുടെ സാന്നിധ്യം കൊണ്ട് ജന ശ്രദ്ധ നേടി.

ഒക്‌ടോബര്‍ 7 , 8 , 14 , 15 തിയ്യതികളില്‍ ഫ്രീ മോണ്ട് സിറ്റി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരത്തില്‍
നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പന്ത്രണ്ട് ടീമുകളാണ് മത്സരത്തിനെത്തിയത്.
ബേ മലയാളി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജു ജോസഫ് ലെബോണ്‍ മാത്യു, ജെഫ്‌റി ജോര്‍ജ്ജ് , ജീന്‍ ജോര്‍ജ്ജ് , വിജു വര്‍ഗ്ഗീസ്, നൗഫല്‍ , സുജേഷ് നായര്‍ എന്നിവര്‍ ടൂര്‍ണമെന്‍റ് നു നേതൃത്വം നല്‍കി. കാസ് കൈഡ് റിയാലിറ്റി ആയിരുന്നു മുഖ്യ സ്‌പോണ്‍സര്‍.

ടീം ” സുലൈമാനി ” ആണ് “കണ്ടത്തില്‍ ക്രിക്കറ്റെര്‍സ് ” നെ പരാജയപ്പെടുത്തി പ്രഥമ ഫോമാ ബേ മലയാളി ക്രിക്കറ് ടൂര്‍ണ്ണ മെന്‍റ്റില്‍ വിജയിയായത്.

മാന്‍ ഓഫ് ദി മാച്ച് : നസീര്‍ തുര്‍ക്കിണ്ടവിട
എം. വി. പി ഓഫ് ദി ടൂര്‍ണ്ണ മെന്‍റ് : സെബാസ്റ്റ്യന്‍ കളരിക്കല്‍
ബെസ്റ്റ് ബാറ്റ് സ് മാന്‍ : അരുണ്‍. വി. നായര്‍
ബെസ്റ്റ് ബൗളര്‍ : ജറാള്‍ഡ് മിഥുന്‍ തൈപ്പറമ്പില്‍
ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ : അനിസ് ഇടവലത്ത്

കാസ് കൈഡ് റിയാലിറ്റി ട്രോഫി സി. ഇ. ഒ മനോജ് തോമസില്‍ നിന്ന് ഫോമാ ബേ മലയാളി ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ലെ ഫാസ്റ്റ് ബൗളര്‍ ആയിരുന്ന ജവഗല്‍ ശ്രീനാഥ് ഏറ്റുവാങ്ങി ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സാജു ജോസഫ്, ബേ മലയാളി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍
ജീന്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് കൈമാറി .

കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ബേ മലയാളി സംഘടനയില്‍ ഇന്ന് ആയിരത്തി ഇരുന്നൂറോളംഅംഗങ്ങള്‍ ഉണ്ട് . ബേ മലയാളി സംഘടന ഫോമായും നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മറ്റു മലയാളി സംഘടനകളും ആയി ചേര്‍ന്ന് ഭാവിയില്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു വെന്നും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബേ മലയാളി സംഘടന സ്ഥാപക നേതാവായ സാജു ജോസഫ്, പ്രസിഡണ്ട് ലെബോണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ