ന്യൂയോര്‍ക്കില്‍ അക്രമി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: 8 മരണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടണില്‍ അക്രമി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 11 പേര്‍ക്ക് പരിക്കേറ്റു. പോലീസ് അധികൃതരാണ് ഈ വിവരം അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്നയാളെ പോലീസ് പിടികൂടി.സ്ഥലത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയറുടെ ഓഫീസ് അറിയിച്ചു.

സ്ഥലത്തെ ഇരുചക്ര വാഹനപാതയിലേക്ക്, അറസ്റ്റിലായയാള്‍ വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.