ഡോ:സുനന്ദ നായര്‍ക്ക് കലാരത്നം; മറുനാടൻ കലാകാരന്മാർക്ക് ഇരട്ടി മധുരം

മിനി നായർ അറ്റ്‌ലാന്റാ

പ്രശസ്ത മോഹിനിയാട്ടം നർത്തകി മോഹിനിയാട്ടം ഡോ:സുനന്ദ നായർക്ക് കേരളാ കലാമണ്ഡലം ഏർപ്പെടുത്തിയ കലാരത്നം അവാർഡ് നോർത്ത് അമേരിക്കൻ മലയാളികൾക്ക് ആനന്ദത്തിന്റെ പുതിയ മുഖമാണ് സമ്മാനിക്കുക.നടാടെയാണ് ഒരു പ്രവാസി കലാകാരിക്ക് കേരളം കലാമണ്ഡലത്തിന്റെ പുരസ്‌കാരം ലഭിക്കുന്നത് .ഹ്യൂസ്റ്റനിൽ ഇപ്പോൾ മലയാളികൾ ഏറെ സന്തോഷിക്കുന്നുണ്ടാകും തങ്ങളുടെ സുനന്ദ ടീച്ചർക്ക് അവാർഡ്ദേ ലഭിച്ചതിൽ.

മോഹിനിയാട്ടത്തിൽ അതുല്യ പ്രതിഭയായ പത്മഭൂഷൻ ഡോ. കനക റെലെയുടെ ശിഷ്യക്കു ഈ അംഗീകാരം അലപം നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. ജീവന്‍ തുളുമ്പുന്ന നടന കാഴ്ച്ചയാണ് ശ്രീമതി സുനന്ദയുടെ മോഹിനിയാട്ട നടനം .മുദ്രകളിലും ചുവടുകളിലും അഭൌമ ചാരുതയോടെ കാണികളെ പിടിച്ചിരുത്തുന്ന നടന വൈഭവം ഭരതമുനിയുടെ ചിന്തപോലെ തന്നെ യാണ് സുനന്ദ നായര്‍ അവതരിപ്പിക്കുന്നത് .ആറാം വയസ്സില്‍ തുടങ്ങിയ നൃത്ത കലാ പഠനം ഇപ്പോഴും തുടരുന്ന സുനന്ദ നായര്‍.മുംബൈ യൂണിവേര്‍സിറ്റി യുടെ നൃത്യ കലാ മഹാ വിദ്യാലയത്തില്‍ നിന്നും മോഹിനിയാട്ടത്തില്‍ ആദ്യമായി മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഡോ:സുനന്ദ നായര്‍ മോഹിനിയാട്ട കലയുടെ ഗവേഷക കൂടിയാണ് .അമേരിക്കയിലും ഇന്ത്യയിലും നൃത്തവിദ്യാലയങ്ങളുള്ള ഈ കലാകാരിക്ക് പഠിപ്പിക്കലും സ്വയം പഠിക്കലുമായി നൃത്തത്തിൽ അലിഞ്ഞുചേർന്നുള്ള ഒരു കലാജീവിതമാണുള്ളത്.

ആറാംവയസ്സിൽ ഭരതനാട്യമാണ് പഠിച്ചുതുടങ്ങിയത്. പത്താമത്തെ വയസ്സിൽ കഥകളി പഠിച്ചുതുടങ്ങിയെങ്കിലും ഭരതനാട്യത്തിൽത്തന്നെയാണ് കൂടുതൽ ശ്രദ്ധിച്ചത്.
മുംബൈയിലെ ‘നളന്ദ’യിൽനിന്ന് മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദം നേടി ബോംബെ യൂണിവേഴ്‌സിറ്റിയിൽ ലക്ച്ചറർ ആയി ജോലിചെയ്തു വരുന്ന വേളയിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദം എടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർഥിയായിരുന്നു കലാശ്രീ സുനന്ദാ നായർ. തുടർന്നാണ് ഭർത്താവിന്റെ ജോലിമാറ്റം മൂലം അമേരിക്കയിൽ എത്തുകയായിരുന്നു .

ന്യൂഓർലിയൻസിലും പിന്നീട് ഹൂസ്റ്റണിലുമായി താമസം മാറിയിട്ടും സുനന്ദ നൃത്തത്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തു. ഹൂസ്റ്റണിലെ സുനന്ദ പെർഫോമിങ്‌ ആർട്‌സ് സെന്റർ ഡയറക്ടർ ആണ് സുനന്ദാ നായർ. സിയായും അനിരുദ്ധനും മക്കളാണ്. ക്യാപ്റ്റൻ ആനന്ദ് നായർ ആണ് ഭർത്താവ്. ഇതിനോടകംതന്നെ കേരളസംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരം, യു.എസ്.എ. കിങ്സ് സർവകലാശാലയിൽ നിന്നുള്ള ഡി.ലിറ്റ്, അന്തർദേശീയ പീസ് കൗൺസിലിന്റെ ഗ്രാൻഡ് അച്ചീവേഴ്‌സ് അവാർഡ്, നെല്ലുവായ് നമ്പീശൻ സ്മാരക അവാർഡ്, വൈശാഖി എക്സലൻസ് നാട്യശ്രീ അവാർഡ്, കലാനിപുണ പുരസ്കാരം, ദേവദാസി പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഇവരെത്തേടിയെത്തിയിട്ടുണ്ട്.

Festival of India in the former USSR, Spring Friendship Art Festival in North Korea, Performances in Middle East, Singapore and U.S.A. ഇവയ്ക്കു പുറമേ ഇന്ത്യയിലെ ഇരുന്നൂറിലധികം വേദികളില്‍ മോഹിനിയാട്ടം അവതിരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി വാര്യരുടെ അടുക്കല്‍ നിന്നും കഥകളി പഠനം തുടങ്ങിയ നല്ലൊരു കഥകളി ഉപാസക കൂടിയായാണ് സുനന്ദ . സ്ത്രീ വേഷങ്ങള്‍ അരങ്ങില്‍ തകര്‍ത്താടുന്ന ഈ കലാകാരി കലാമണ്ഡലം ഗോപാലകൃഷ്ണന്റെ കീഴില്‍ ഇപ്പോഴും കഥകളി പരിശീലിക്കുന്നത് ആ കലയോടുള്ള അഭിനിവേശം കൊണ്ടാണ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയതിനാൽ നൃത്തത്തിനായി ഇന്ത്യയിലേക്കും തിരിച്ചും തുടർച്ചയായി യാത്രചെയ്യുക പ്രയാസമുള്ള കാര്യമാണെന്ന് അറിയാമെങ്കിലും .കുടുംബത്തിന്റെ പൂർണപിന്തുണ ഒന്നുകൊണ്ടു മാത്രമാണ്ത ഇതൊക്കെ സാധിക്കുന്നത് .

നമ്മുടെ സംസ്കാരത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുമ്പോൾ, തനതു സംസ്കാരം അതേമട്ടിൽ മുമ്പോട്ടു കൊണ്ടുപോകുക എന്നുള്ളത് ശ്രമകരമാണ് .പക്ഷെ സുനന്ദയ്ക്ക് ഇതൊന്നും ഒരു തടസ്സമായി തോന്നിയിട്ടില്ല.
സുനന്ദ നായർ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു . “നമ്മുടെ സമൂഹത്തിന് ഒരു സ്വഭാവമുണ്ട്. കലാകാരന്മാർക്ക് ഭൂമിശാസ്ത്രപരമായിട്ടുള്ള ചില പ്രാധാന്യം നൽകലാണ് അത്. ചില ആളുകൾ പറഞ്ഞു കേൾക്കാം ‘അവർ എൻ.ആർ.ഐ. ആണ്, അതുകൊണ്ട് പരിഗണിക്കാൻ കഴിയില്ല”.പക്ഷെ കാലം മാറുന്നു.കേരളാ കലാമണ്ഡലം ഡോ:സുനന്ദാ നായരെ ഫെലോഷിപ്പ് നൽകിയാണ് ആദരിക്കുന്നത് എൻ.ആർ.ഐ.കലാകാരന്മാരെയും,കലാകാരികളെയും അംഗീകരിച്ചു എന്നതിന്റെ ആദ്യ ലക്ഷണം ശുഭ ലക്ഷണം തന്നെ .