തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.മന്ത്രിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടതിനെകുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഇതുവരെ വിശദീകരണങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ല.തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു.

കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.