പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ തോമസ് ചാണ്ടി രാജിവച്ചിരിക്കും : ചെന്നിത്തല

പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ തോമസ് ചാണ്ടി രാജിവച്ചിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളം ഭരിക്കുന്നത് മുണ്ടുടുത്ത മോദിയാണ് .മോദിയും പത്രക്കാരെ കാണില്ല പിണറായിയും പത്രക്കാരെ കാണില്ല. സംഘപരിവാറുമായി സിപിഎം രഹസ്യധാരണയിലാണ്. മുഖ്യമന്ത്രി ആര്‍എസ്എസുമായി രഹസ്യചര്‍ച്ച നടത്തി. അവിടെയെത്തിയ പത്രക്കാരോട് കടക്കൂ പുറത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
വിദ്വേഷം വിതയ്ക്കുന്ന പ്രസംഗം നടത്തുന്ന ശശികലയ്ക്കെതിരേ കേസില്ല. എന്നാല്‍, മുസ്ലിം പണ്ഡിതര്‍ക്കെതിരേ കേസെടുക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുക്കില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടമാണ് കേരളത്തില്‍ നടക്കുന്നതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.