ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവതിയെ ഉപദേശിച്ച് സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവതിയെ ഉപദേശിച്ച് സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍.സ്വപ്നമാണോ അതോ യാഥാര്‍ത്ഥ്യമാണോ കണ്‍മുന്നില്‍ എന്ന് പകച്ച് നിന്നവര്‍ക്കിടയില്‍ പുഞ്ചിരിച്ച് ടാറ്റാ പറഞ്ഞ് ഇന്ത്യയുടെ അഭിമാനം പറന്നു.

ഐ.എസ്.എല്‍ മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്തെത്തിയ സച്ചിനാണ് തന്റെ നുറുങ്ങ് അനുഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതത്.തിരുവനന്തപുരത്തെ പേട്ടചാക്ക റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടത്. സച്ചിനെ കണ്ട് അതിശയപ്പെട്ട് ഒരു ആരാധകന്‍ ബൈക്ക് സച്ചിന്റെ കാറിന് തൊട്ടരികില്‍ നിര്‍ത്തി. ഇയാളോട് അല്‍പം മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെട്ട സച്ചിന്‍ പിറകില്‍ വരുന്നവരോട് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു.

തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ ഒരു ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത സ്ത്രീയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു. മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്നായിരുന്നു സച്ചിന്റെ സ്‌നേഹോപദേശം. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലിരിക്കുന്നവര്‍ക്ക് മാത്രമല്ല, പിന്നിലിരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുമെന്നുമായിരുന്നു സച്ചിന്റെ സ്‌നേഹോപദേശം. സച്ചിനെ കണ്ട അമ്പരപ്പില്‍ ഓകെ ഓകെ എന്ന് അവര്‍ പറയുന്നുന്നതും വീഡിയോയില്‍ കാണാം.സച്ചിന്‍ ട്വീറ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. താഴെ സച്ചിനെ അഭിനന്ദിച്ചുള്ള കമന്റുകളും കാണാം. അതേസമയം സച്ചിന്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനെയും മലയാളികള്‍ വിമര്‍ശിക്കുന്നുണ്ട്.