അങ്കളിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം അങ്കിളിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായികനായി എത്തുന്നത്. ഏറെ സവിശേഷതകളുള്ള ഒരു ക്ലാസ് മൂവിയാണ്രേത അണിയറയില്‍ ഒരുങ്ങുന്നത്.

ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അച്ഛന്റെ സുഹൃത്ത് ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തിന്റെ പ്രമേയം. വയനാട്ടിലെ ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ കൂട്ടം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.