കോവളം കൊട്ടാരം വിലക്കോ നടത്തിപ്പിനോ ലീസിനോ എനിക്ക് താല്പര്യം ഉണ്ടായിരുന്നു.

ജോളി ജോളി

കോവളം കൊട്ടാരം വിലക്കോ നടത്തിപ്പിനോ ലീസിനോ എനിക്ക് താല്പര്യം ഉണ്ടായിരുന്നു… എന്തുകൊണ്ട് സർക്കാർ കോവളം കൊട്ടാരം ടെൻഡറിന് വച്ചില്ല.ഞാനിത് നിങ്ങൾക്ക് ചിന്തിക്കാൻ ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.
എന്റെ സംസ്ഥാനത്തിന്റെ എനിക്കു കൂടി അവകാശപ്പെട്ട ഒരു പൊതുസ്വത്ത് എങ്ങനെ ഒരു സ്വകാര്യവ്യക്തിയുടെ കയ്യിൽ എത്തപ്പെട്ടു എന്നുള്ളത് ഞാൻ അറിയണ്ടേ…?
കേരളത്തിലെ മറ്റു വ്യക്തികൾക്കോ സർക്കാരിനു കഴിയില്ലെങ്കിൽ കോവളം കൊട്ടാരം പൊതുമേഖലയിൽ നിലനിർത്താൻ സർക്കാർ എന്തുകൊണ്ട് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചില്ല… ?
അഴിമതിക്കെതിരെ ശബ്ദമുയർത്തി പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തിൽ കയറിയ മോഡി കോർപ്പറേറ്റുകളുടെ ഉറ്റ തോഴൻ ആയി മാറുന്ന കാഴ്ചയാണ് നമ്മൾ കേന്ദ്രത്തിൽ കാണുന്നത് .അതിൽനിന്നും ഒട്ടും വിഭിന്നമല്ല പിണറായി സർക്കാരിന്റെ നിലപാടും.കേന്ദ്രത്തിൽ അദാനിയും അംബാനിയും ആണ് മോഡിയുടെ സുഹൃത്തുക്കൾ എങ്കിൽ കേരളത്തിൽ കായൽ ചാണ്ടിയും രവി പിള്ളയുമാണ് പിണറായിയുടെ ഉറ്റ സുഹൃത്തുക്കൾ.അവർക്കുവേണ്ടി എന്തും ചെയ്യുന്ന നിലപാടാണ് പിണറായി കൈക്കൊള്ളുന്നത്.രാഷ്ട്രപതിവരെ താമസിച്ച രവി പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ റെയ്ഡ് നടത്തി പിടിച്ചത് പഴകിയ നിരവധി ഭക്ഷണങ്ങൾ;വിവരം പുറത്തായതോടെ മുതലാളിയെ നോവിച്ച, റാവിസ് ഹോട്ടലിന് എതിരെ നടപടിയെടുത്ത, സത്യസന്ധനായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.അച്ചടക്ക നടപടി എടുത്തത് ചിത്രം എടുത്തതിനും പ്രദർശിപ്പിച്ചതിനും എന്നും വിശദീകരണം:

രവി പിള്ളയെ വേദനിപ്പിച്ചാൽ ഇരട്ടച്ചങ്കന് പോലും വേദനിക്കും എന്നുറപ്പായി.പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ മുതലാളിമാർക്ക് വേണ്ടി ഓശാന പാടുന്നു എന്ന ആക്ഷേപം ശക്തമായി ഉയരുന്ന വേളയാണിത്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാൻ പിണറായി നടത്തുന്ന ശ്രമങ്ങൾ അദ്ദേഹത്തെ തന്നെ അപഹാസ്യനാക്കുന്നു എന്ന ആരോപണം ശക്തമാണ്. ഇതിന് മുമ്പു തന്നെ രവി പിള്ളക്ക് കോവളം കൊട്ടാരം തീറെഴുതി കൊടുക്കുന്നതിലും പിണറായി സർക്കാർ അമിതാവേശം കാട്ടിയെന്ന ആരോപണം നിലനിൽക്കുകയും ചെയ്യുന്നു.

വി എസ് അടക്കമുള്ള നേതാക്കൾ എതിർപ്പ് ഉന്നയിച്ചെങ്കിലും രവി പിള്ളക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കി. ഇങ്ങനെ സർക്കാരിനെ പോലും നിയന്ത്രിക്കുന്ന ബാഹ്യശക്തിയായി വിലസുന്നു എന്ന ആരോപണം ഉയരുന്ന രവി മുതലാളിക്ക് വേണ്ടി സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കി അധികാരികൾ കൂറു തെളിയിച്ചിരിക്കയാണ്.
മുമ്പ് രാഷ്ട്രപതി തന്നെ വന്ന് താമസിച്ചതിലൂടെ തന്നെ വിവാദം ഉയർന്ന സ്ഥാപനമാണ് കൊല്ലത്തെ രവി പിള്ളയുടെ റാവീസ് ഹോട്ടൽ.
അവിടെ ഭക്ഷണ സാധനങ്ങൾ പഴകിയതാണെന്ന് പറഞ്ഞ് ഒരു ഫുഡ് ഇൻസ്‌പെക്ടർ പിടിക്കാമോ.. അഥവാ പിടിച്ചാൽ തന്നെ അതിന്റെ ചിത്രങ്ങൾ പുറത്തുവിടാമോ..?

തീക്കട്ടയിൽ ഉറുമ്പരിച്ചാൽ.. എന്ന പ്രയോഗം അന്വർത്ഥമാക്കി പിണറായി സർക്കാ്ർ നടപടിയെടുത്തിരിക്കുകയാണ് സ്വന്തം കടമ നിർവഹിച്ച ഒരു ഉദ്യോഗസ്ഥന്റെ പേരിൽ. രവിപിള്ളയുടെ കൊല്ലത്തെ സ്റ്റാർ ഹോട്ടലായ റാവീസിൽ കയറി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഫുഡ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ നൽകിയാണ് സർക്കാർ മൂലക്കിരുത്തിയത്.സത്യസന്ധമായി ജോലി ചെയ്യാനിറങ്ങുന്ന ഉദ്യോഗസ്ഥരെ രായ്ക്കു രാമാനം സർക്കാർ കെട്ടുകെട്ടിക്കുന്ന സംഭവങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നാണ് ആരോപണം. രവി പിള്ളയുടെ കൊല്ലത്തെ റാവിസ് ഹോട്ടലിൽ നിന്നും പഴയ ഭക്ഷണം പിടിച്ചെടുത്ത സംഭവമാണ് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊള്ളാൻ ഇടയാക്കിയത്.

രവി മുതലാളിക്ക് ക്ഷീണമുണ്ടാക്കിയ സംഭവത്തിലെ അതൃപ്തിയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കാരണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റെയ്ഡ് നടത്തിയ കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ തലവൻ മുഹമ്മദ് ഫൈസലിനെയാണ് സസ്‌പെന്റ് ചെയ്തത്.സ്‌ക്വാഡിലെ മറ്റ് നാല് ഉദ്യോഗസ്ഥർക്ക് മെമോയും നൽകി.കഴിഞ്ഞ ഒക്ടോബർ 20 ന് സ്റ്റാർ പദവിയുള്ള തേവള്ളി റാവീസ്, കൊല്ലം ബീച്ച് ഹോട്ടൽ, തേവള്ളിയിലെ ആൾ സീസൺസ് റിസോർട്‌സ്, ചിന്നക്കടയിലെ ഹോട്ടൽ നാണി എന്നിവിടങ്ങളിൽ നിന്നാണ് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണങ്ങൾ പിടിച്ചത്.
മത്സ്യം, ഇറച്ചി , ചപ്പാത്തി, ഫ്രൈഡ് റൈസ്, കൊഞ്ച്, ചൈനീസ് കോണ്ടിനന്റൽ വിഭവങ്ങളും പിടിച്ചെടുത്തിരുന്നു.ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ സുരേഷ് ബാബു, അനിൽകുമാർ, കിരൺ, ടോംസ് ,മനു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി നടപടി സ്വീകരിച്ചപ്പോൾ മുതൽ ഉദ്യോഗസ്ഥരുടെ കഷ്ടകാലവും തുടങ്ങി.അന്ന് മുതൽ ഉദ്യോഗസ്ഥർക്ക് മേൽ പരാതിയുണ്ടായി. റെയ്ഡ് നടന്ന പിന്നീടുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വരെ ഈ വിഷയത്തിൽ ഇടപെടീൽ ഉണ്ടായി എന്ന ആരോപണവും ഉയർന്നിരുന്നു.

അനാവശ്യ റെയ്ഡിലൂടെ ദ്രോഹിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ഹോട്ടലുടമകളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.ഇതിനിടെ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം മാധ്യമങ്ങളിലും വാർത്തയായി.രവിമുതലാളിയെ ഭയക്കാതെ സധൈര്യം ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയായിരുന്നു എല്ലാവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ അടക്കം ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ ലഭിച്ചു.
വമ്പന്മാരുടെ മടയിൽ കയറിയപ്പോൾ പലരും പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും തന്റെ കൃത്യ നിർവ്വഹണം ഒരു വീഴ്ചയും കൂടാതെ നടപ്പിലാക്കുകയായിരുന്നു.
പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതും ചിത്രങ്ങൾ എടുത്തതിനാലും അന്വേഷണത്തിൽ വേണ്ട ജാഗ്രത കാണിച്ചില്ലെന്ന കുറ്റത്തിനുമാണ് സസ്‌പെൻഷനെന്ന് കൊല്ലം കോർപറേഷൻ സെക്രട്ടറി വി.ആർ രാജു പറഞ്ഞു. സി.പി.എം ഭരിക്കുന്ന കൊല്ലം കോർപറേഷനാണ് സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനെ അകാരണമായി സസ്‌പെൻഡ് ചെയ്തത്. സിപിഎമ്മുമായ അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഉൾപ്പെടെ റെയ്ഡ് നടന്നത് സിപിഎമ്മിനും കൊല്ലം കോർപറേഷനും ഏൽപ്പിച്ച ആഘാതം ചെറുതല്ലായിരുന്നു.
എല്ലാം ശരിയാക്കാൻ വന്നവർ ശരിയാക്കി കൊടുക്കുന്നത് മുതലാളിമാർക്കാണെന്നു മാത്രം.