ചുറ്റികയേന്തി അനുഷ്ക, ഭാഗ്മതി ഫസ്റ്റ്‍ലുക്ക് പുറത്ത്

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് ഭാഗ്മതി. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒരു കൈ ചുവരില്‍ ആണി വച്ച്‌ തറച്ച നിലയിലും മറുകൈയില്‍ ചുറ്റികയുമേന്തി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അനുഷ്ക്ക പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോകാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഭാഗ്മതി പുറത്തിറങ്ങും. മലയാള താരങ്ങളായ ജയറാം, ആശ ശരത്ത്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങും

[fb_pe url=”https://www.facebook.com/AnushkaShetty/posts/10159676835685193″ bottom=”30″]