പ്രണവിന് പരുക്ക്, ആദി ഷൂട്ടിംഗ് നിര്‍ത്തിവച്ചു

ആദിയുടെ ഷൂട്ടിങ്ങിനിടെ പ്രണവ് മോഹന്‍ലാലിന് പരുക്കു പറ്റി. ഇതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്‍ക്ക് പരുക്കേറ്റതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിങ് പുനരാരംഭിക്കൂവെന്നും ജീത്തു ജോസഫ് പറഞ്ഞു.