ഹോം ഗാര്‍ഡിന് ലെയ്‌സണ്‍ ഓഫീസര്‍ ആയി നിയമനം

കൊച്ചി: സര്‍വ്വീസില്‍ നിന്നും വിരമിച്ച ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറെ ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പില്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത് വിവാദമാകുന്നു.
2016 ജൂലൈ 31ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച പിറവം മുളക്കുളം സ്വദേശി പി.ജി. വേണുഗോപാലിനെയാണ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ആഭ്യന്തരവകുപ്പുമായുള്ള ഇടപാടുകള്‍ക്കായി ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത്. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണനാണ് നിയമന ഉത്തരവ് നല്‍കിയത്. കഴിഞ്ഞമാസം 26നാണ് ഉത്തരവിറക്കിയത്.
പൊലീസ് തസ്തികയില്‍ നിന്ന് വിരമിച്ചശേഷം ഇയാള്‍ ഹോംഗാര്‍ഡായി നിയമനം തേടിയിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച വ്യക്തികളെ ഗസറ്റഡ് റാങ്കിലുള്ള പദവിയിലേക്ക് നിയമിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പൊലീസ് അസോസിയേഷന്റെയും എന്‍.ജി.ഒ യൂണിയന്റെയുമൊക്കെ എഎതിര്‍പ്പുകള്‍ മറികടന്നാണ് വേണുഗോപാലിന്റെ നിയമനം.