വാട്ട്‌സ്അപ്പില്‍ കുഞ്ഞാടുകള്‍ക്ക് കുളിര് മെസ്സേജ് അയക്കുന്ന പാതിരി കുടുങ്ങി

    കൊല്ലം ലത്തീന്‍ രൂപതയിലെ വൈദികന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതി. ഇദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടവകയിലെ പല സ്ത്രീകള്‍ക്കും ഇത്തരത്തില്‍ മെസ്സേജുകള്‍ വാട്ട്‌സ് അപ്പിലൂടെ അയക്കുന്ന പതിവുണ്ട്. പലരും ബിഷപ്പിന്റെ അടുക്കല്‍ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.
    സംഭവമറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഒരു സ്ത്രീയുടെ പ്രൊഫൈല്‍ പിക്ചറോടെ ‘ഹായ്’ എന്നൊരു മെസ്സേജ് അയച്ചതോടെ പാതിരി തൊട്ടടുത്ത മാത്രയില്‍ പ്രതികരിച്ചുതുടങ്ങി. പിന്നെ മൊത്തം കുളിര്‌കോരുന്ന സന്ദേശങ്ങള്‍. ഒടുവില്‍ തന്റെ ലിംഗത്തിന്റെ പടംതന്നെ യുവതിക്ക് അയച്ചുകൊടുത്തു. ഉടനെ കാണണം അല്ലെങ്കില്‍ പള്ളിമേടയിലേക്ക് വാ എന്നൊക്കെയായി പാതിരിയിലെ അടങ്ങാത്ത കാമുകന്‍. നിരന്തര മെസ്സേജുകള്‍ – ഒടുവില്‍ ഈ ‘യുവതി’ തന്നെ ഇതെല്ലാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റായി പ്രസിദ്ധീകരിച്ചു. സംഭവം പുറത്തായതോടെ വൈദികന്‍ ഇയാളെ കൊല്ലുമെന്ന ഭീഷണിയും ഉയര്‍ത്തിയിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ഇടവകയിലെ കാര്യങ്ങള്‍ ജഗപൊകയായിരിക്കുകയാണ്.