വിശ്വാസികളുടെ നട്ടെല്ല് വാഴപിണ്ടിയും, മസ്തിഷ്ക്കത്തിൽ ആനപിണ്ടവുമായാൽ …

അജയ് കുമാർ

മസാല ദോശ … 75 രൂപാ , നെയ്യ് റോസ്റ്റ് 60 രൂപ .ചിക്കൻ കറി.. 150 രുപ , ഇങ്ങിനെ പോകുന്നു ഹോട്ടലുകളിലെ വില വിവര പട്ടികൾ .സമാനമായി, പുഷ്പാഞ്ജലി , 50 രൂപ, അർച്ചന , 25 രൂപ , ശത്രു സംഹാര പൂജ (അതായത് ശത്രുവിനെ തട്ടിക്കളയാൻ ദൈവത്തിനുള്ള കൊട്ടേഷൻ ) 150 രൂപ .. തുടങ്ങി , ഉയർന്ന നിരക്കുകൾ ഉള്ള പൂജകളുടെ നീണ്ട പട്ടിക എല്ലാ ക്ഷേത്രങ്ങളിലും കാണാം.

പിന്നെ ക്ഷേത്ര പൂജകൾക്ക് ജി എസ ടി ഇല്ലന്നുള്ള സമാധാനം ഉണ്ട്!!

അല്ല, ഈ വൻ തുക മുടക്കി പൂജകൾ ചെയ്യാൻ കഴിവില്ലാത്തവരെ ഈശ്വരൻ സംരക്ഷിക്കില്ലേ? അതോ തുകയുടെ വലിപ്പം അനുസരിച്ച് ഈശ്വര കടാക്ഷങ്ങൾ കൂടുമോ ?

ഭക്തർ, ഒരിക്കലെങ്കിലും ഭഗവത് ഗീത വായിക്കാൻ ശ്രമിക്കു ,,, ഈ അന്ധ വിശ്വാസങ്ങളിൽ നിന്നും മോചനം നേടു!!!

ആചാര മര്യാദകൾ പാലിച്ചുള്ള ക്ഷേത്ര ദർശനങ്ങൾ മാത്രം മതിയെന്ന് ഭക്തർ ദൃഢ പ്രതിജ്ഞ എടുക്കണം. പൂജാദി കാര്യങ്ങൾക്കായി പണം ചിലവാക്കുന്നത് ഒഴിവാക്കുക , പകരം, ആ പണം ഇനി മുതൽ അന്ന ദാനത്തിനായി ഉപയോഗിക്കുക. ഈശ്വരന് അതിൽപരം സന്തോഷം മറ്റൊന്നിലും കാണില്ലന്ന് തിരിച്ചറിയൂ.

സർക്കാർ അമ്പലങ്ങളിലെ ചിലവുകൾ വഹിക്കേണ്ടത് സർക്കാരല്ല? സർക്കാരിന്റേതല്ലാത്ത , അമ്പലങ്ങൾക്ക് മാത്രം ചെലവുകൾക്കായി കാണിക്ക അർപ്പിക്കുക.ഏകദേശം ആയിരം കോടിയോളം വാർഷീക വരുമാനമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ, കൈവശം വെച്ച്, രാഷ്ട്രീയ ധൂർത്ത് നടത്തുന്ന സർക്കാരുകൾ, ഹൈന്ദവ ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പതിൻമടങ് വരുമാനമുള്ള ഇതര മതങ്ങളുടെ ആരാധനാലയങ്ങൾ എന്തെ കൈയേറാത്തതെന്ന സാമാന്യ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഹൈന്ദവ വിശ്വാസികളുടെ നട്ടെല്ല് വാഴപിണ്ടിയും, മസ്തിഷ്ക്കത്തിൽ ആനപിണ്ടവുമായാൽ പിന്നെന്തു ചെയ്യും..