ജോയ്‌സ് ജോർജ്ജ് : യുവതുർക്കിയായ നവ കയ്യേറ്റക്കാരൻ

ജോളി ജോളി

കുറച്ച് വർഷത്തെ പഴക്കമുണ്ട് ഈ യുവ തുർക്കിയായ നവ കയ്യേറ്റക്കാരന്റെ തോന്നിവാസത്തിന്.
അങ്ങ് പീരുമേട്ടിൽ നിന്ന് തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽ എറണാകുളം വഴി തിരുവനന്തപുരം വരെ വിഴുങ്ങാനായിരുന്നു പ്കദ്ധതി വിഭാവനം ചെയ്തിരുന്നത്.മുള്ള് മുരട് മൂർഖൻ പാമ്പ് വരെ കാനന പാതയിൽ വിഘ്‌നങ്ങൾ സൃഷ്ട്ടിക്കും എന്ന്‌ കാർന്നോന്മാർ പറഞ്ഞതുപോലെ.ചില പ്രകൃതി സ്നേഹികളായ ശത്രുക്കളും.
സാറ്റലൈറ്റ് പോലെ കണ്ണും തുറന്നിരിക്കുന്ന ഏതാനും ഫേസ് ബുക്ക്‌ ജീവികളും വട്ടം ചാടി മർക്കട വേഷം കെട്ടിയില്ലായിരുന്നെങ്കിൽ ഇപ്പോൾ കന്ന്യാകുമാരി ബോർഡർ കടന്നേനെ.
പരാതികളെയും പ്രതിക്ഷേതങ്ങളെയും അന്ന്വേക്ഷണങ്ങളെയും ഒരു പരുതിവരെ തടഞ്ഞുനിർത്താൻ അദ്ദേഹത്തിന് ഈ അടുത്ത കാലം വരെ കഴിഞ്ഞിരുന്നു.
എന്നാൽ റെവന്ന്യൂ വകുപ്പിന്റെ പഴുതടച്ചുള്ള ഇപ്പോഴത്തെ നീക്കം ഫലം കണ്ടു.ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്ബൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശു ഭൂമി വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാകണമെന്ന് അവശ്യപ്പെട്ട് എം.പിക്കും ബന്ധുക്കള്‍ക്കും സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ബ്ലോക്ക് നമ്ബര്‍ 52-ല്‍ 120-ാം തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയിസ് ജോര്‍ജും 111-ാം നമ്ബര്‍ തണ്ടപ്പേര്‍ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസ്. ജോയ്സ് ജോര്‍ജ് എം.പി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്ബൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച്‌ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.തുടര്‍ന്ന് ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പില്‍ രേഖകള്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയും ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കുകയും ചെയ്തത്.

വട്ടവട, കൊട്ടക്കാമ്ബൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ മേഖലകളില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം.പിക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് അയച്ചത്.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ശക്തമായ എതിർപ്പിനെ നേരിട്ടുകൊണ്ടാണ് അവിടെ റവൻന്യു വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത്.
കൊട്ടക്കാമ്ബൂരില്‍ ഇവര്‍ക്കുള്ള ഭൂമി അനധികൃതമാണെന്നാണ് ആരോപണം.ഭൂമി ജോയ്സ് ജോര്‍ജിന്റേതുതന്നെയാണെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു.

മുക്ക്യമന്ത്രിയായതിന് ശേക്ഷം പ്രതികളുടെ ഭാഗത്തു നിൽക്കുക എന്ന സമീപനമാണ് പിണറായി വിജയൻ തുടക്കം മുതൽ അനുവർത്തിച്ചു വരുന്ന നയം.ദിലീപ് കുറ്റക്കാരനല്ല എന്ന്‌ തുടക്കത്തിൽ ചാടിക്കേറി പറഞ്ഞതും നമ്മുടെ മുഖ്യനാണ് .കായൽ ചാണ്ടി പാവമാണെന്നു ഇപ്പോഴും പറയുന്നു.
പി വി അൻവറിന് കിടപ്പാടം പോലുമില്ലാന്നാണ് മുഖ്യൻ സഭയിൽ പറഞ്ഞിരിക്കുന്നത്.ജോയ്‌സ് ജോർജിന്റെ കാര്യത്തിൽ ഈ കാലം വരെ മുക്ക്യ മന്ത്രി സഭയെ തെറ്റുധരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതുകൊണ്ടായിരിക്കണം ഇപ്പോൾ റെവന്യൂ വകുപ്പിന്റെ നീക്കങ്ങൾ മുഖ്യനെ അറിയിക്കാത്തതും.
പ്രദേശത്തെ അഞ്ച് വില്ലേജുകളിലെ ഒട്ടേറെ പേര്‍ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശപ്പെടുത്തിയതായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ഈ വില്ലേജുകളിലെ എല്ലാ ഭൂവുടമകളുടെയും രേഖകള്‍ പരിശോധിക്കുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങിയത്.