രണ്ടുദിവസം കൂടി മന്ത്രി

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് ചുമതലപ്പെടുത്തി.രണ്ടുദിവസം കൂടി തോമസ് ചാണ്ടി മന്ത്രിയായി തുടരുമെന്നാണ് ഇടതുമുന്നണി പരോക്ഷമായി നൽകുന്ന സൂചന.
നിയമോപദേശം പരിഗണിച്ച് മുഖ്യമന്ത്രിയാകും ഇനി തീരുമാനമെടുക്കുക.
തീരുമാനം ഇടതുമുന്നണി കണ്‍വീനര്‍ പറയുമെന്നാണ് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.സിപിഐയുടെ ആവശ്യങ്ങൾ അംഗീകരിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നായിരുന്നു എന്‍സിപിയുടെ നിലപാട്.
രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നു.