ഭരണാധികാരികളോട് മാലിന്യത്തെ കുറിച്ച് സംസാരിക്കരുത്

ജോളി ജോളി

നമ്മളെ നമ്മൾ ഭരിക്കുമ്പോളാണ് നമ്മൾ കൂടുതൽ അടിമകളാകുന്നത് എന്ന പുതിയ സമവാക്ക്യം ലോകത്തെ പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ.
മാലിന്യത്തിൽ നിന്നും ഉരുവായി മാലിന്യത്തിൽ ജീവിക്കുന്ന ഭരണാധികാരികളോട് മാലിന്യത്തെ കുറിച്ച് സംസാരിക്കരുത്. !
അല്ലങ്കിലും പ്രസിഡന്റും പ്രധാന മന്ത്രിയും കൂടെയുള്ള എല്ലാ മലിന വസ്തുക്കളും ഈ മാലിന്യ തലസ്ഥാന നഗരിയിലല്ലേ ജീവിക്കുന്നത്….. ?
അതുകൊണ്ട് തന്നെ പരാതി പറയുന്നതിലുള്ള ഔചിത്യം പ്രജകൾ മനസിലാക്കണം.ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന പുകമഞ്ഞ് അന്തരീക്ഷത്തെ മലിനമാക്കുമ്ബോള്‍ വിഷവായു നിറഞ്ഞ നഗരം വിട്ട് പുറത്തുപോകാനുള്ള തത്രപ്പാടിലാണ് ഡല്‍ഹി നിവാസികള്‍.


രണ്ട് ദിവസമെങ്കിലും ഡല്‍ഹിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള വഴിയാണ് ഇവര്‍ തേടുന്നത്.ചിലര്‍ വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മസൂറി എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികമായി ചേക്കേറുമ്ബോള്‍ സിംഗപുര്‍, കൊളംബോ തുടങ്ങിയ തൊട്ടയല്‍ രാജ്യങ്ങളിലേക്ക് പോകുന്നവരും കുറവല്ല.
ബുക്കിങ്ങിന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞു.
‘വിസ ഓണ്‍ അറൈവല്‍’ ലഭ്യമായ മക്കാവു, സിംഗപുര്‍, തായ്ലാന്‍ഡ്, കൊളംബോ എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്.
എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ നിന്നും പുറത്തേക്ക് പോകണം എന്ന് മാത്രമാണ് ഡല്‍ഹി നിവാസികള്‍ ചിന്തിക്കുന്നത്.
ഈ വാരാന്ത്യത്തില്‍ ഡല്‍ഹിയില്‍ ആരും അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു ട്രാവല്‍ ഏജന്‍റിന്‍റെ പ്രവചനം.
ഈ സീസണിലെ ഏറ്റവും മോശമായ അന്തരീക്ഷ മലിനീകരണതോതാണ് ഡല്‍ഹിയില്‍ രണ്ടു ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
കൃഷിസ്ഥലത്തെ വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന പുകയും അന്തരീക്ഷത്തിലെ ഈര്‍പ്പവും ചേര്‍ന്ന് ഗ്യാസ് ചേംബറിന്‍റെ അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.
ശ്വാസകേശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.കുഞ്ഞുങ്ങളുടെ കാര്യമാണ് ഏറ്റവും കഷ്ട്ടമെന്ന് ഡൽഹി ആരോഗ്യ സന്നദ്ധ സംഘടനകൾ സങ്കടപ്പെടുന്നു.
വെള്ളം തളിക്കുവാനായി ഹെലികോപ്റ്റർ വിട്ടുതരണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്രം വിട്ടുനൽകിയില്ലാ എന്ന പരാതിയും ഉയർന്നു കേൾക്കുന്നു.മനുക്ഷ്യനെ പച്ചയോടെ കത്തിച്ചവന് എന്ത്‌ പൊല്യൂഷൻ