ഗ്യാസ് സബ്സിഡിയുടെ പിന്നാമ്പുറം ;ഓരോ ഇന്ത്യക്കാരനും അറിയട്ടെ ഈ കള്ളക്കളികൾ

ഗ്യാസ് വില 94 രൂപ കൂട്ടിയിട്ടുണ്ടങ്കിലും 90 രൂപ അക്കൗണ്ട് വഴി സബ്സിഡി ആയിട്ട് കിട്ടുമത്രേ ! ( എങ്കില്‍ പിന്നെ 4 രൂപ കൂട്ടിയാൽ പോരെ?)
ഇവിടെയാണ് സാധാരണക്കാരനു മനസിലാക്കാത്ത കോർപ്പറേറ്റ് കളി !
ജൻ ധന യോജന എന്ന് പറഞ്ഞു പാവപെട്ട വീട്ടമ്മമാരെ കൊണ്ട് ബാങ്ക്
അക്കൗണ്ട് എടുപ്പിച്ചു ആദ്യം ,പിന്നെ ഗ്യാസ് കണക്ഷനുമായീ ലിങ്ക് ചെയ്യിച്ചു,
സബ്സിഡി ബാങ്ക് വഴി ആക്കി .അമ്മമാരുടെ അകൗണ്ടിൽ
പണം വരുമല്ലോ എന്ന് നമ്മളും കരുതി .ഇതോടെ പുതിയതായി എടുത്തതും നിലവിൽ ഉള്ളതും ഒക്കെയായി 30 കോടിക്കുമുകളിൽ അകൗണ്ട് എസ് ബി ഐ ക്കു സ്വന്തം .ഗ്യാസ് സബ്സിഡി ആയി കിട്ടുന്ന തുകയാകട്ടെ 112 രൂപ ,140 രൂപ എന്നിങ്ങനെ പല വേരിയേഷനിൽ കിട്ടിക്കൊണ്ടിക്കും.ഓരോ മാസവും ഗ്രാമങ്ങളിൽ താമസിക്കുന്ന ,വീട്ടമ്മമാർ 112 രൂപ എടുക്കാനായി ബാങ്കിൽ പോകില്ല എന്നും, സ്ത്രീ സഹജമായ സേവിങ് മനോഭാവം കൊണ്ട് ഈ പണം ഒരിക്കലും പിൻവലിക്കില്ല എന്നും ബാങ്കിന് അറിയാം
30 *120 =3600 കോടി ഒട്ടും മെനക്കേടില്ലാതെ ബാങ്കിൽ വന്നുചേരും !.
പിച്ചച്ചട്ടിയിൽ നിന്നും ,അല്ലങ്കിൽ പാവപ്പെട്ടവന്റെ തുണി തുമ്പിൽ നിന്നും കൊണ്ട് പോയീ പോട്ടെ രാജ്യ പുരോഗതിക്ക് ഉപയോഗിക്കുമെങ്കിൽ ഉപയോഗിക്കട്ടെ .( അതാണല്ലോ ഇപ്പോളത്തെ ട്രെൻഡ് !
എന്ത് തെണ്ടിത്തരം ചെയ്താലും രാജ്യസ്നേഹം ,പട്ടാളം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ)എന്ന് വിചാരിച്ചു ഇരുന്നപ്പോളാണ് *മിനിമം ബാലൻസ്* എന്ന കെണിയുമായീ വന്നത് ,
അതായത് ഉത്തമാ..
ഗ്രാമ പ്രദേശങ്ങളിൽ 1000 ,മുനിസിപ്പാലിറ്റി 2000 , കോർപ്പറേഷൻ 5000 എന്നീ നിരക്കിൽ മിനിമം ബാലൻസ് വേണം എന്ന നിയമം വന്നത് .
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഗ്യാസ് സബ്സിഡി ആയിട്ട് 200 അല്ലെങ്കില്‍ 300 രൂപ ബാങ്ക് അകൗണ്ടിൽ വരും,മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പിഴയായി ഈ 280 രൂപ ബാങ്കുകാര് തന്നെ എടുക്കുന്നു .
പലപ്പോഴും ജനം 2 മാസം കൂടുമ്പോഴാണ് ഗ്യാസ് എടുക്കുന്നുള്ളു .സബ്സിഡി 140 ബാങ്കിൽ എത്തും ,മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴ എടുക്കാനുള്ള പൈസ പോലും ബാങ്കിന് ലഭിക്കുന്നില്ല . എന്നുകരുതി ബാങ്ക് വെറുതെ ഇരിക്കുമെന്ന് കരുതേണ്ട, ഈ തുക നിങ്ങളുടെ പിഴയിൽ കൃത്യമായി അവര്‍ വരവുവെച്ചോളും !
ഇപ്പൊ മനസിലായോ 4 കൂട്ടാതെ 94 കൂടിയതിന്റെ ബുദ്ധി ?
“ആരോട് പറയാൻ ആര് കേൾക്കാൻ ”
4 വർഷം ആയിട്ടും ഒരു പത്രസമ്മേളനം പോലും നേരിടാൻ കെല്പില്ലാതെ ലോകം മുഴുവൻ ഒളിച്ചു നടക്കുന്ന മോദിയോടൊ ?
ഗ്യാസ് കുറ്റിയും പൊക്കി പിടിച്ചു കഴിഞ്ഞ ഭരണ കാലഘട്ടത്തിൽ സമരം ചെയ്ത, സ്കൂളിൽ പോയതിനു തെളിവില്ലാത്ത, രാഹുൽ ഗാന്ധിയോട് 3 ലക്ഷം വോട്ടിനു തോറ്റ, സ്മൃതി ഇറാനിയോടോ ?
ജനങ്ങൾ ഇലക്ഷനിൽ തോൽപ്പിച്ച അരുൺ ജെയ്റ്റലിയോടോ ?
NB : SBI യുടെ 61.23 % ഷെയർ ഹോൾഡർ ഗവർമെന്റ് ഓഫ് ഇന്ത്യ ആണ് !
റിലയന്‍സ് ഇൻഡസ്ട്രീസും ,SBIയും കൂടെ ഒരു ജോയിൻ വെഞ്ച്വർ പേയ്മെന്റ് ബാങ്ക്* കഴിഞ്ഞ ജൂണിൽ തുടങ്ങിയതും, ആ ബാങ്ക്, അമിത് ഷായുടെ മകന് ചുമ്മാ 11 കോടി ലോൺ കൊടുത്തതിന്റെയും ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയോ !
അതായത്, ഉദ്ദിഷ്ഠകാര്യത്തിനുള്ള ഒരു ഉപകാരസ്മരണ, അത്രേയുള്ളൂ !!!
കാര്യം മനസ്സിലായോ …
ഓരോ ഇന്ത്യക്കാരനും അറിയട്ടെ ഈ കള്ളക്കളികൾ