നോട്ട് പ്രതിസന്ധി: ഓണ്‍ലൈന്‍ ബുക്കിംഗിന് ഇളവ്

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് കൂടുതല്‍ ഇളവുകളുമായി രംഗത്ത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചാര്‍ജ് ഈടാക്കില്ല. ഡിജിറ്റല്‍ ധനയിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. ഡിസംബര്‍ 31വരെ റെയില്‍വേയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് സര്‍വ്വീസ് ചാര്‍ജില്ല.
ഈ വാലറ്റുകളുടെ ഉപയോഗത്തിനും ചാര്‍ജ് ഈടാക്കില്ല.
കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പരിഗണനയിലെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. 100 രൂപയുടെ കറന്‍സികള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായും ധനകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.