സഹകരണ പ്രസ്ഥാനം:മെൽബണിൽ കൂട്ടായ്മ

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസ്സിനൊപ്പം മെൽബൺ മലയാളികളും ഐക്യപ്പെടുന്നു .ഞായറാഴ്ച വൈകുന്നേരം (27 / 11 / 2016 )ആറര മണിക്ക് ലാലൂർ കായൽ റസ്റ്റോറന്റിൽ

നോട്ട് റദ്ദാക്കൽ , സഹകരണ ബാങ്ക് നിയന്ത്രണം , പ്രവാസികളുടെ കൈവശം ഇപ്പോൾ ഉള്ള 500 ,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷ്ണർ വഴി പ്രധാനമന്ത്രിക്ക് നൽകാനായി നിവേദനം തയ്യാറാക്കുവാനും മെൽബൺ ഇടതു പക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തിൽ മെൽബണിലെ ഒ ഐ സി സി – കേരള കോൺഗ്രസ്
അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഒത്തുകൂടുന്നു .പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ബന്ധപെടുക – 0415906017