നോർത്ത് ഇന്ത്യയെയും മോദിയെയും കളിയാക്കി ആത്മനിർവൃതി കൊള്ളണ്ടാ മലയാളി

ജോളി ജോളി

ഇതൊരു പ്രതീകമാണ്. കൂടാതെ ഒരു വിദേശ മാധ്യമത്തിന്റെ വിലയിരുത്തലിനുള്ള മറുപടിയും…
മഹാത്മാ ഗാന്ധിക്ക് ശേഷം അദ്ദേഹത്തിന്റെ പരമ്പര ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ വർഷം വെണ്ടയ്ക്ക അക്ഷരത്തിൽ നിരത്തിയത്.അതിൽ സത്യമില്ലാതില്ല.മോദി സർക്കാരിന്റെ തന്നിഷ്ട കോർപ്പറേറ്റ് ഭരണത്തിൽ പൊറുതിമുട്ടിയിട്ടും.ജനങ്ങളുടെ നിസ്സംഗതയിൽ നിന്ന് ആണ് അവർക്ക് അങ്ങനെയൊരു വാർത്ത കൊടുക്കേണ്ടി വന്നത്.കോൺഗ്രസ്സിന്റെ ജന ദ്രോഹ ഭരണത്തിൽ മനം മടുത്ത് അന്ന് മോദിയെ സപ്പോർട്ട് ചെയ്തവരിൽ ഇന്നത്തെ അദ്ദേഹത്തിന്റെ വിമർശകരും ഉണ്ട്
അതിൽ ഒരുവനാണ് ഞാനും.പക്ഷേ നമ്മൾ പി ർ വർക്കുകളിൽ മയങ്ങി പോകുന്നവരാണ് എന്ന കാര്യത്തിൽ തർക്കമില്ല.ഇന്ത്യയുടെ അധികാര കസേരയിൽ ഒളിച്ച് കടന്നവൻ എന്ന പേരാണ് നരേന്ദ്രമോദിക്ക് ഏറ്റവും അനുയോജ്യം.സോപ്പും ചീപ്പും ചിലവാകാൻ പരസ്യം വേണമെന്ന് കണ്ടു പിടിച്ചവനെ പോലെ തന്നെ…

പ്രധാനമന്ത്രിയാകാനും പരസ്യം വേണമെന്ന് കണ്ടുപിടിച്ച കോമാളിയായ കുറ്റവാളിയാണ് നരേന്ദ്ര മോഡി എന്ന ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി.അതിൽനിന്നും ഒട്ടും വിഭിന്നമല്ല നമ്മുടെ സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനും..
എന്തൊക്കെയോ ആണെന്ന് ആദ്യം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക.
ആ തെറ്റിദ്ധരിപ്പിക്കലിലൂടെ അധികാരത്തിൽ എത്തുക….
അധികാരത്തിൽ എത്തിയതിനുശേഷം ലോകത്തുള്ള സകല മാഫിയകളുടെയും തലവനായിരുന്നു കൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുക ..

ഇതിൽ എവിടെയാണ് വ്യത്യാസം….?
ഭരണകൂടങ്ങളുടെ ജനദ്രോഹ നിഷേധാത്മക സമീപനങ്ങളോട് ജനപക്ഷത്തുനിന്ന് ഇനിയും ഈ രാജ്യത്ത് ജനിച്ചവർ അന്യം നിന്നു പോയിട്ടില്ല എന്ന് ഭരണാധികാരികളെ ഓർമിപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.ഞാൻ ചങ്കു പൊട്ടുമാറുച്ചത്തിൽ നിങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയാലും ഇവിടെ ചിലപ്പോൾ ഒന്നും സംഭവിച്ചു വരില്ല.
പക്ഷേ,
ഒറ്റപ്പെട്ട ശബ്ദങ്ങൾ കൂട്ട ശബ്ദങ്ങൾ ആകുന്നത് ഫാസിസം നമ്മെ കീഴടക്കിയിട്ടില്ല എന്നതിന് തെളിവാണ്.ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഗോബലി നല്‍കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആദിവാസി നേതാവായ ബന്ദു ടര്‍ക്കി.

ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കും തടയാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് വെല്ല് വിളിക്കുകയാണ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്മന്ത്രിയുമായ ബന്ദു.
സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിര്‍ക്കി രംഗത്തെത്തിയത്.

പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബന്ദുവിന്റെ അഭിപ്രായം.
കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്.ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നത്.
പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്.

ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്നും ടര്‍ക്കി പറഞ്ഞു.
ഫെബ്രുവരി 17ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും.ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലവിളിക്കുകയാണ്.ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനസരിച്ച്‌ ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്.

ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി ഇന്ത്യ എന്ന മഹാരാജ്യം എന്താണെന്ന് അറിവില്ലാത്ത.കുറ്റ വാസന മാത്രം കൈമുതലായുള്ള ഒരു കോർപ്പറേറ്റു ബിനാമി തെരുവ് ഗുണ്ടയെ.ജനങ്ങൾ ആ രാജ്യത്തെ പ്രധാന മന്ത്രിയാക്കിയപ്പോൾ വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആ രാജ്യത്തെ ഒരു സാധാരണ പൗരന് നടത്തേണ്ടി വന്ന വെല്ലുവിളിയാണ് മേൽ വിവരിച്ചത്.നോർത്ത് ഇന്ത്യയെയും മോദിയെയും കളിയാക്കി ആല്മനിർവൃതി കൊള്ളണ്ടാ മലയാളി.
സമാന ദുരന്തമാണ് നമ്മുടെ തലക്ക് മുകളിൽ തൂങ്ങിയാടുന്നത്..!!