തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് എം.പി

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖ കോടതിയില്‍ കേസ് വാദിക്കും.കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടാണ് വിവേക് തന്‍ഖ കൊച്ചിയില്‍ എത്തിയത്.

എം.പി ആയിട്ടല്ല, അഭിഭാഷകനായിട്ടാണ് എത്തിയിരിക്കുന്നതെന്ന് വിവേക് തന്‍ഖ അറിയിച്ചു.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേതാക്കളെ കോണ്‍ഗ്രസ്സിന്റെ ഈ നടപടി പ്രതിരോധത്തിലാക്കും.ഇതിനിടെ തോമസ് ചാണ്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി കേസ് വാദിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു.