ആസിയാന്‍ ഉദ്ഘാടന വേദിയില്‍ “രാമായണം”

മനില: ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം .ഫിലിപ്പൈന്‍കാര്‍ക്ക് രാമായണം എന്നാല്‍ ‘മഹാരാദിയ ലാവണ’ അഥവാ കിങ് രാവണ ആണ്. ഒമ്പത്,പത്ത് നൂറ്റാണ്ടുകളിലാണ് രാമായണകഥ ഫിലീപ്പീന്‍സിലേക്കെത്തുന്നത്. രാജ്യത്ത് ഹിന്ദുമതത്തിന്റെ പ്രചാരത്തോടെയാണ് രാമായണകഥയും എത്തിയതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് അവതരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.ആസിയാന്‍ രാജ്യങ്ങളില്‍ രാമായണം പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരന്മാരേയും അഭിനന്ദിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.