കേരള ഹിന്ദുസ് ഓഫ്‌നോര്‍ത്ത് അമേരിക്ക; പുതിയ ഭരണസമിതി അധികാരമേറ്റു

ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ്‌നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടന്നു.
ഡിട്രോയിറ്റ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ സുരേന്ദ്രന്‍ നായര്‍, നിയുക്ത പ്രസിഡന്റ് ഡോക്ടര്‍ രേഖാ മേനോന്‍കണ്‍വെന്‍ഷന്‍ പതാകനല്‍കി അനോദ്യോഗികഭരണ ചുമതല ഏറ്റെടുത്തിരുന്നു. ട്രസ്റ്റീ ബോര്‍ഡ്‌ചെയര്‍മാന്‍ ഷിബു ദിവാകരന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പുതിയ പ്രസിഡന്റ് രേഖ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ ,വൈസ്പ്രസിഡന്റ് ജയ് ചന്ദ്രന്‍ ,ട്രഷറര്‍ വിനോദ്‌കെയാര്‍കെ, ജോയിന്റ് ട്രഷറർ രമ്യാഅനില്‍കുമാര്‍ എന്നിവരും, ഡയറക്ടർ ബോർഡ് അംഗങ്ങളും ട്രസ്റ്റീബോര്‍ഡ്അംഗങ്ങളും സത്യപ്രതിജ്ഞചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു. തുടര്‍ന്ന് മുന്‍ഭരണസമിതി അംഗങ്ങളായ രാജേഷ്കുട്ടി, സുദര്‍ശന കുറുപ് എന്നിവര്‍ കെഎച്ച്എന്‍എയുടെ ഔദ്യോഗികരേഖകള്‍ പുതിയഭരണസമിതിക്കു കൈമാറി.
കെഎച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും പുരോഗനോന്മുഖമായതുമായ കര്‍മപരിപാടികള്‍ ആവിഷ്ക്കരിച്ച്, ദേശ, ജാതീ, സാമൂഹികചിന്തകള്‍ക്ക് അതീതമായിഅമേരിക്കയിലെ എല്ലാ ഹൈന്ദവരെയുംഒരുകുടകീഴില്‍ ഒരുമിപ്പിച്ച്മുന്നോട്ടുപോവാന്‍ആണ് 2019 ലെ കണ്‍വെന്‍ഷനിലൂടെ ഉദ്ദേശിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് രേഖാ മേനോന്‍ അറിയിച്ചു .

ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ തന്നെ നൂറിലധികം രജിസ്‌ട്രേഷന് സ്വീകരിച്ച് കെഎച്ച്എന്‍എയില്‍ ഒരുപുതിയ അധ്യായം കുറിക്കുവാനാണ് ഉദ്ദേശിക്കുന്നത്എന്നും, അതുപോലെ അമേരിക്കയിലെ മലയാളീഹിന്ദുസമൂഹത്തില്‍ നിന്നും, ഡിട്രോയിറ്റ് ഗ്ലോബല്‍കണ്‍വെന്‍ഷനുലഭിച്ച ആവേശോജ്വലമായ പ്രതികരണം ആണ് ലഭിച്ചത്. അതിന്റെ ശക്തിയുംദൗര്‍ബല്യങ്ങളും ഉള്‍കൊണ്ട്, സുശക്തമായ കര്‍മ്മപരിപാടികള്‍ ലക്ഷ്യമിട്ടുമുന്നേറുക എന്നതായിരിക്കും മുഖ്യഅജണ്ടഎന്ന് പുതിയഭരണസമിതിഅറിയിച്ചു .യുവ, സേവാ കമ്മിറ്റി, വിമന്‍സ്‌ഫോറം, ആത്മീയവേദി, യൂത്ത്ക മ്മിറ്റി, സ്‌കോളര്‍ഷിപ്പ് കമ്മിറ്റിതുടങ്ങി അനേകംകര്‍മ്മനിരതമായ സമിതികള്‍ക്ക് പുറമെ നവീന ആശയങ്ങള്‍ നടപ്പിലാക്കി കെഎച്എന്‍എയുടെ അംഗങ്ങളുടെ ദൈനംദിന ജീവിതത്തെ പോസിറ്റിവ് ആയി സ്വാധീനിക്കുന്ന മികച്ചപദ്ധതികള്‍ ആവിഷ്ക്കരിച്ചുനടപ്പിലാക്കുക എന്നതുംലക്ഷ്യമിടുന്നു എന്ന് സെക്രെട്ടറി കൃഷ്ണരാജ്‌മോഹനന്‍ വ്യക്തമാക്കി.
ഹൈന്ദവആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുംപുതിയമാനംനല്‍കി മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കെഎച്എന്‍എയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വൈസ്പ്രസിഡന്റ് ജയ്ചന്ദ്രന്‍ അറിയിച്ചു .