സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശരിയായില്ല : എ.കെ ബാലന്‍

തിരുവനന്തപുരം: മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐയ്ക്ക് എതിരെ വിമര്‍ശനവുമായി പിന്നോക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന നടപടി ഭൂഷണമായില്ല. പ്രതിച്ഛായ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി അവകാശപെട്ടതാണ്. അല്ലാതെ ഹോള്‍ സെയില്‍ അവകാശം ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ല. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേകം ഇമേജില്ലെന്നും അത് സര്‍ക്കാരിനേയുള്ളൂവെന്നും എ.കെ ബാലന്‍ പറഞ്ഞു.