ജാമ്യത്തില്‍ ഇളവുവേണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് തിരിച്ചടി. ജാമ്യത്തില്‍ ഇളവുവേണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം സുപ്രിംകോടതി തള്ളി. വിചാരണ പൂര്‍ത്തിയാവുന്നതുവരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദ്ദേശം നിലനില്‍ക്കും. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും കോടതി പറഞ്ഞു.

ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് സുപിംകോടതി നിര്‍ദ്ദേശം. ഹരജിയില്‍ നാളെയും വാദം തുടരും.അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിനു കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം നേരത്തെയും കോടതി തള്ളിയിരുന്നു.