പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത അന്തരിച്ചു

തൃശൂര്‍: പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു.കൃഷി ഓഫിസറായിരുന്ന ലത ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയാകുകയായിരുന്നു. കുറച്ചുകാലമായി അര്‍ബുദരോഗ ബാധിതയായി ചികില്‍സയിലായിരുന്നു.

ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളുമാണ് ഡോ. ലത. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ