ജനങ്ങളില്‍ നിന്ന് നിന്നും പിരിച്ച പണമെല്ലാം തിരികെ കൊടുക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ച പണമെല്ലാം തിരികെ കൊടുക്കുമെന്ന് തമിഴ്താരം കമല്‍ഹാസന്‍ .
പാര്‍ട്ടി രൂപീകരിക്കാതെ ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നീക്കം.എന്നാല്‍ താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന സമയത്ത് ഫണ്ട് സ്വീകരിച്ചാല്‍ മതി. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിലും അത് വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതിലുമാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്. വരും തലമുറയെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരാധകരില്‍ നിന്നും ഏതാണ്ട് 30 കോടിയോളം രൂപ താരം പിരിച്ചിട്ടുണ്ട്. ആനന്ദവികടന്‍ എന്ന തമിഴ് മാഗസിനില്‍ തന്റെ സ്ഥിരം പംക്തിയിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.