പി വി അൻവറിനോടുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയാണോ മറുപടി പറയേണ്ടത് ?

ജോളി ജോളി

ശശീന്ദ്രൻ രാജി വെച്ചത് എന്തിനായിരുന്നു എന്ന് എന്നോട് ചോതിച്ചാൽ അത് മുഖ്യമന്ത്രിയോടും തോമസ് ചാണ്ടിയോടും പോയീ ചോദിക്കാനേ ഞാൻ പറയു.അല്ലാതെ ആ മനുഷ്യൻ രാജിവെക്കേണ്ട യാതൊരു അടിയന്തിര സാഹചര്യവും ആ സമയത്ത് നിലവിലില്ലായിരുന്നു.
അതുപോലെതന്നെ ജയരാജൻ രാജിവച്ചത് എന്തിനെന്ന് ചോദിച്ചാൽ അതൊരു കോമഡി എന്നെ ഞാൻ പറയൂ.അതിൽ കൂടുതൽ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് മുഖ്യമന്ത്രികേ അറിയൂ.
ജയരാജൻ സ്വജനപക്ഷപാതം നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.

അങ്ങനെയാണെങ്കിൽ കഴിഞ്ഞ മന്ത്രിസഭയുടെ മേലാളന്മാരുടെ ആശ്രിതർ ആയിരുന്നു കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ അടക്കം നിയമിക്കാൻ പറ്റുന്ന എല്ലായിടത്തും. !!
എത്രയും വേഗം രാജിവച്ച് പുറത്തു പോകേണ്ട തോമസ് ചാണ്ടി എന്താണ് ഇത്ര വൈകിയത് എന്നു ചോദിച്ചാൽ അതും മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ എന്നെ പറയാൻ പറ്റൂ.ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പിണറായി വിജയൻ പണ്ട് പറഞ്ഞത് അത് അദ്ദേഹത്തെക്കുറിച്ച് മാത്രമാണ്.അല്ലാതെ കമ്മ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചല്ല.കോടിക്കണക്കിന് ആളു കൾ ഈ പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുകയും വിശ്വസിക്കുകയും നെഞ്ചോടു ചേർക്കുകയും ചെയ്യുന്നത് പിണറായി വിജയൻ പറഞ്ഞ പറഞ്ഞപോലെ ഒരു ചുക്കും അറിയാതെയല്ല.

നന്നായി മനസ്സിലാക്കി തന്നെയാണ്. !!
കടക്കൂ പുറത്ത് എന്ന് ആക്രോശിചാൽ അതേ നാണയത്തിൽ തന്നെ അഞ്ചുവർഷം കഴിയുമ്പോൾ കടക്കൂ പുറത്ത് എന്ന് കൽപ്പിക്കാൻ ഈ ജനതയ്ക്ക് ആവും.അതുകൊണ്ടുതന്നെ നേതാക്കന്മാർക്ക് എന്തെങ്കിലും ചുക്ക് മനസ്സിലാക്കാൻ ഉണ്ടങ്കിൽ അത് ഈ ജനങ്ങളെ ക്കുറിച്ചാണ്.
അവരുടെ മനശാസ്ത്രമാണ്.അത് പഠിച്ചാലേ നിങ്ങൾ നേതാക്കന്മാർക്ക് നിലനിൽപ്പുണ്ടാവൂ.നേതാക്കന്മാരെ കൊണ്ട് അല്ല ജനങ്ങൾ നിലനിൽക്കുന്നത് മറിച്ച് ജനങ്ങളെ കൊണ്ടാണ് നേതാക്കന്മാർ നിലനിൽക്കുന്നത്.

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.മുഖ്യമന്ത്രി സഭയെ തെറ്റുധരിപ്പിച്ചത് സ്വന്തം വകുപ്പ് തന്നെ പൊളിച്ചടുക്കാൻ തുടങ്ങിയിരിക്കുന്നു.വരുമാനത്തിനനുസരിച്ചുള്ള നികുതിയടക്കാതെ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് കോഴിക്കോട് യൂണിറ്റിന്‍റെ അന്വേഷണം.
പത്ത് വര്‍ഷമായി നികുതിയടക്കുന്നില്ലെന്ന പരാതിയിലാണ് അന്വേഷണം.

വരുമാന സ്രോതസുകള്‍ നിരവധിയുണ്ടെങ്കിലും അതെല്ലാം ആദായ നികുതി വകുപ്പില്‍ നിന്ന് മറച്ച്‌ വച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലും, മഞ്ചേരിയിലുമായുള്ളത് രണ്ട് വാട്ടര്‍തീം പാര്‍ക്കുകള്‍,
മഞ്ചേരിയില്‍ വില്ല പ്രോജക്‌ട്,മ‍ഞ്ചേരിയില്‍ തന്നെ ഇന്‍റ്ര്‍ നാഷണല്‍ സ്കൂള്‍ തുടങ്ങി വരുമാനമാര്‍ഗങ്ങള്‍ പരാതിയില്‍ എണ്ണമിടുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്.
പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു.
വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്ന ചോദ്യം പ്രസക്തമാണ്.പി വി അൻവറിനോടുള്ള ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ മുഖ്യമന്ത്രിയാണ് മറുപടി പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നത് എന്നതിനാലാണ് അദ്ദേഹത്തിന്റെ പേര് എനിക്കിവിടെ പരാമർശിക്കേണ്ടി വരുന്നത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നും എംഎല്‍എ അവകാശപ്പെടുന്നു.അതില്‍ നിന്ന് തന്നെ നികുതി അടക്കുന്നില്ലെന്നതിന് കൂടുതല്‍ സ്ഥിരീകരണമാവുകയാണ്.കേരള നിയമസഭയില്‍ ഏറ്റവുമധികം ആസ്തിയുള്ള എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് പി വി അന്‍വര്‍.കക്കാടംപൊയിലിലെ പാര്‍ക്കിനായി ഭൂമി വാങ്ങിക്കൂട്ടിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്.
25 ലക്ഷത്തില്‍പരം രൂപയുടെ ഇടപാടില്‍ എംഎല്‍എയുടെ ബിസിനസ് പാര്‍ട്ണര്‍ കൂടിയായ രണ്ടാം ഭാര്യയുടെ പാന്‍കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്കെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് ആദായനികുതി വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് യൂണിറ്റ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
ഇനി ഈ കേസിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എത്രത്തോളം തരം താഴുമെന്നും എങ്ങനെയെല്ലാം ന്യായീകരിക്കുമെന്നും അറിയാൻ കേരള ജനതക്ക് താൽപ്പര്യമുണ്ട്.