നടിയെ അക്രമിച്ച കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും; ദിലീപിനെ എട്ടാം പ്രതിയാക്കും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. ദിലീപിനെ എട്ടാം പ്രതിയാക്കാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിക്കും ദിലീപിനും എതിരെയാണ് ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുള്ളത്.അന്തിമകുറ്റപത്രത്തില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. കേസില്‍ മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും.

ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെച്ച് വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.