ശബരിമലയിൽ അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി

ജോളി ജോളി
ശബരിമല:ശബരിമലയിൽ അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി .സന്നിധാനത്ത് അന്നദാനത്തിൽ തമിഴ്നാട്ടിലേയും ആന്ധ്രയിലേയും സേവാസംഘങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കുകയും അയ്യനെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് പ്രാതലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും ഉള്‍പ്പെടെ നല്‍കിവരുകയും ചെയ്തിരുന്നു ശബരിമലയില്‍.

ഈ സൗജന്യഭക്ഷണം തീരുമ്പോഴാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ ഭക്തര്‍ക്ക് ആശ്രയിക്കേണ്ടി വന്നിരുന്നത്.
ഭക്തരില്‍ നിന്നും ഡൊണേഷന്‍ വാങ്ങി ശബരിമലയില്‍ കൊടുക്കുന്ന ഇഡലിയും സാമ്ബാറും കണ്ടില്ലേ ?. ജെസിബി വച്ച്‌ പൊട്ടിച്ചാല്‍ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേര്‍ത്ത സാമ്പാറും.ഇതിനെതിരെ ശക്തമായി പ്രതികരിക്കുക.എന്ന ആഹ്വാനവുമായി വീഡിയോ സഹിതം നല്‍കിയ പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

തമിഴ്നാട് വിഭവമായ പൊങ്കല്‍, ഉപ്പുമാവ്, പുറമെ ഇഡ്ഡലി-സാമ്ബാര്‍, അങ്ങനെ തീരുംവരെ പ്രാതല്‍, ഉച്ചഭക്ഷണമായി തൈരുസാദവും സാമ്ബാര്‍സാദവും മിനിമം വിഭവങ്ങളുമായി ഊണും തീരുമ്ബോള്‍ കഞ്ഞിയുമെല്ലാം നല്‍കി ഒരു പൈസപോലും പ്രതിഫലം പറ്റാതെ നടത്തിയിരുന്ന അന്നദാനമാണ് സന്നദ്ധ സംഘടനകള്‍ നടത്തിയിരുന്നത്.

ഇതിന് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഉള്‍പ്പെടെ അയ്യപ്പസേവാസംഘങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനാണ് പിന്നീട് അന്ത്യമുണ്ടായത്.
ഇതൊരു പണപ്പിരിവ് ഏര്‍പ്പാടാണെന്ന ആക്ഷേപം ഉയര്‍ന്നെങ്കിലും ഭക്ഷണത്തിന്റെ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ ആക്ഷേപങ്ങളുണ്ടായില്ല എന്നതാണ് ശ്രദ്ധേയം.
അന്നദാനം ദേവസ്വം ബോര്‍ഡിനെ ഏല്‍പിച്ച്‌ കോടതിവിധി
പല കോണില്‍ നിന്ന് ആക്ഷേപം ഉയരുകയും സന്നിധാനത്തെ ഹോട്ടല്‍ലോബിയുടെ ചരടുവലിയും കൂടി ആയപ്പോഴാണ് അന്നദാന വിഷയം സുപ്രീംകോടതി വരെ എത്തുന്നത്.

ഇതോടെ അന്നദാനമെന്ന സാമൂഹ്യസേവനം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. 2016 ജനുവരിയിലായിരുന്നു ഇത്.
ശബരിമലയിലെ അന്നദാനത്തില്‍ നിന്ന് സന്നദ്ധസംഘടനകളെ വിലക്കിയതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ശബരിമലയില്‍ അന്നദാനം നടത്തുന്നതില്‍ സന്നദ്ധ സംഘടനകളെ ഹൈക്കോടതി തടഞ്ഞത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് രാജ്യത്തെ പരമോന്നത കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ദേവസ്വം ബോര്‍ഡ് നേരിട്ട് തന്നെ അന്നദാനം നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, സാമൂഹ്യ സേവനം മൗലികവകാശമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹര്‍ജിക്കാര്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപീക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ആ വര്‍ഷം അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്താന്‍ അഖില ഭാരത അയ്യപ്പ സേവാസംഘം, ശ്രീ ഭൂതനാഥ ധര്‍മസ്ഥാപനം ട്രസ്റ്റ്, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയ്ക്കാണ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയത്.എന്നാല്‍ ഇതിന് ശേഷം കാര്യങ്ങള്‍ ശരിക്കും അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഉണ്ടായത്.

കോടതി വിധിക്ക് ശേഷം അന്നദാനം ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത ശേഷം അന്നദാനഫണ്ടിലേക്ക് 1000 രൂപ നല്‍കിയാല്‍ പ്രത്യേക ക്യൂവിലൂടെ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നു.സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ സർക്കാരിനും ദേവസം ബോർഡിനും അത് വലിയ നാണക്കേടായി മാറും.