ഈ മോളെ ഒന്ന് സഹായിക്കുമോ?

അഡ്വ:ബി ആർ എം ഷെഫീർ

ഈ മോളെ ഒന്ന് സഹായിക്കുമോ?

ഈ മോളുടെ കാര്യം ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു നീറ്റലാണ്.കാട്ടാക്കട യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പടയൊരുക്കം പൊതുയോഗത്തില്‍ വേദിയില്‍ വിളക്കിനരികില്‍ ചിരിച്ച് കൊണ്ട് ഈ മോള്‍ നിന്നു.പ്രസംഗം കഴിഞ്ഞ് ഇറങ്ങാന്‍ നേരം പേര് ചോദിച്ചപ്പോള്‍ കിലുങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു ‘അശ്വതി’.അമ്മയെവിടെയെന്ന് അറിയാതെ ഞാന്‍ ചോദിച്ചതും ആ കുഞ്ഞുമുഖം വാടി.

അടുത്ത് നിന്ന നേമം ബ്ളോക്ക് മുന്‍ പ്രസിഃ അനിതയുടെ മുഖത്തേക്ക് നോക്കി.ആ കണ്ണുകള്‍ ചിമ്മി…ഉടന്‍ അനിതചേച്ചി പറഞ്ഞു,

”അനാഥ മോളാണ്.മോളുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു പോയി. അച്ഛന്‍ ആരോടും പറയാതെ ഉപേക്ഷിച്ച് പോയി..വയസ്സായ അമ്മൂമ്മയോടൊപ്പം ചെറ്റക്കുടിലിലാണ് താമസം.ഇപ്പോള്‍ അമ്മൂമ്മക്ക് നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് ആർ സി സി യിലാണ്.മോള്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി..നല്ല മിടുക്കിയാണ് അനാഥാലയത്തില്‍ ആക്കാന്‍ മനസ്സു വരുന്നില്ല..തല്‍ക്കാലം എന്‍െറ വീട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്..നല്ല മിടുക്കിയാണ്..

മോള്‍ അങ്കിളിനു ഒരു പാട്ട് പാടി കൊടുത്തേ എന്ന് പറഞ്ഞതും പാടി.

”എന്നോ ഞാനെന്‍െറ മുറ്റത്ത് ഒരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു.കണ്ണീര്‍ തേവി നനച്ചു കിനാവിന്‍െറ പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു..” പി ന്നെ എന്‍െറ മടിയില്‍ കയറി ഇരുന്നു..അനിതേച്ചിയോട് ഞാന്‍ പറഞ്ഞു.ഞാന്‍ കൊണ്ട് പൊയ്ക്കോട്ടെ വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.അമ്മൂമ്മയൂടെ കാലം വരെ അവരെ പിരിച്ച് കൂടാ..നാട്ടുകാര്‍ പിരിവെടുത്ത് അവര്‍ക്ക് ഒരു വീട് വയ്ക്കാന്‍ നോക്കുന്നുണ്ട്..ഒന്നും എങ്ങും ആയിട്ടില്ല..ആ മോളുടെ ഭാവിക്കും,പഠനത്തിനും അവളുടെ പേരില്‍ ഒരു നിക്ഷേപം സ്വരൂപിച്ചെങ്കില്‍ അവള്‍ പഠിച്ചേനെ.എന്‍െറ ഹൃദയം ഉരുകിപോയി.എന്‍െറ പറക്കമുറ്റാത്ത പെണ്‍മക്കളെ ഓര്‍ത്തുപോയി.ഈ അഞ്ചു വയസ്സുള്ള അനാഥമോളുടെ ജീവിതസുരക്ഷക്കും,പഠനത്തിനും,വീടിനുമായി എല്ലാപേരും സഹായിക്കണം.മാന്യ വായനക്കാരാൽ കഴിയുന്ന സഹായം അയച്ചു തരണം..അവളും വളരട്ടെ.എല്ലാപേരും സഹായിച്ചാല്‍ അത് വലിയ മുതല്‍ കൂട്ടാവും..

Baby Aswathy TR
kerala Grameen Bank.
Malayankeezhu Br.(TVM)
AlcNo.40372101043932
IFSC Code KLGB0040372.