മൂന്നാറില്‍ അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നടപടിയെടുത്ത മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

ദേവികുളം: മൂന്നാറില്‍ അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നടപടിയെടുത്ത മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം.  തഹസീല്‍ദാര്‍ എ.ജെ തോമസിനെതിയാണ് സര്‍ക്കാരിന്റെ നടപടി. നെടുങ്കണ്ടം ലാന്റ് അസൈന്‍മെന്റ് ഓഫിസിലാണ് പുതിയ നിയമനം.

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നേരത്തെ എ.ജെ തോമസ് നോട്ടീസ് അയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും മൂന്നാര്‍ സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. ഇതാവാം സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്.