പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 വയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് 2008 മുതല്‍ കോമയിലായിരുന്നു അദ്ദേഹം.

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു. പശ്ചിമ ബംഗാളിലെ റങായിഗഞ്ചില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി 20 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്.