കേരളത്തിന്റെ അഞ്ചര ലക്ഷം ഹെക്റ്റർ ഭൂമി കൈവശം വച്ചിരിക്കുന്ന പതിനാറു പേരിൽ ഏഴ് പേർ വിദേശികൾ

ജോളി ജോളി

കേരളത്തിന്റെ അഞ്ചര ലക്ഷം ഹെക്റ്റർ ഭൂമി കൈവശം വച്ചിരിക്കുന്ന പതിനാറു പേരിൽ ഏഴ് പേർ വിദേശികൾ.സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത് ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത്.. ! സ്ഥലത്തിന്റെ രേഖകളും വിദേശത്ത്.രാജമാണിക്ക്യം റിപ്പോർട്ട് പ്രകാരം സർക്കാർ താമസം വിനാ ഒഴിപ്പിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ഭൂരഹിതർക്ക്‌ വീതം കൊടുക്കുകയും ചെയ്യേണ്ട ഭൂമിയാണ് ഈ അഞ്ചര ലക്ഷം ഹെക്റ്റർ ഭൂമി.റിപ്പോർട്ട് പുറത്ത് വന്നതോടുകൂടി റിപ്പോർട്ടുമില്ലാ ജാജമാണിക്യവുമില്ല.

എന്താണ് രാജമാണിക്ക്യം റിപ്പോർട്ട്… ?

ടാറ്റയും ഹാരിസണും അടക്കം വൻകിട കമ്പനികള്‍ കൈവശം വച്ചതുൾപ്പെടെ സംസ്ഥാനത്താകെ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കറിലെ അനധികൃത കൈവശക്കാരെ ഒഴിപ്പിക്കണമെന്നും ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്നുമാണ് രാജമാണിക്യം റിപ്പോർട്ടിന്റെ ഉള്ളടക്കം.ഈ റിപ്പോർട്ടാണ് പിണറായി സർക്കാർ അട്ടിമറിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിന് രാജമാണിക്ക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നാണ് നിയമവകുപ്പിന്‍റെ വാദം.
ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന് പറയാനാകില്ല.പകരം പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയെന്ന് മാത്രമാണിതെന്നാണ് നിയമ സെക്രട്ടറിയുടെ വിശദീകരണം.


നിയമ ലംഘനങ്ങൾ അക്കമിട്ട് നിരത്തുന്ന രാജമാണിക്യം റിപ്പോര്‍ട്ട് അപ്പാടെ തള്ളി വേണമെങ്കിൽ പുതിയ നിയമ നിര്‍മ്മാണമാകാമെന്ന റിപ്പോര്‍ട്ടാണ് നിയമ സെക്രട്ടറി റവന്യു വകുപ്പിന് നൽകിയത്.
അതായത് കുത്തക മുതലാളിമാർക്ക് എതിരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കം പ്രതീക്ഷിക്കണ്ടാ എന്ന്‌ സാരം.ഹാരിസണ്‍സ് മലയാളം കമ്ബനിയടക്കം വന്‍കിട കുത്തകകള്‍ തോട്ടംമേഖലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി െകെക്കലാക്കിയതു സി.പി.ഐ. നേതാവായ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്
കമ്ബനികള്‍ ചമച്ച വ്യാജരേഖകള്‍തന്നെയാണ് ഇതു സംബന്ധിച്ചു കൃത്യമായ തെളിവു നല്‍കുന്നത്.ഹാരിസണും ടാറ്റായും അടക്കമുള്ള കമ്ബനികളുടെ ആധാരം വ്യാജമാണെന്നും ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്നുമുള്ള മുന്‍ സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തിനു പിന്നിലും സി.പി.ഐയും ഈ കമ്ബനികളും തമ്മിലുള്ള രഹസ്യധാരണയാണെന്നാണ് അറിയുന്നത്.തോട്ടംമേഖലയിലെ 90 ശതമാനം കമ്ബനികളുടെയും ആധാരങ്ങളില്‍ പറയുന്നത് ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ പക്കല്‍നിന്നു വിലയ്ക്കു വാങ്ങിയെന്നാണ്.
ഈ ആധാരങ്ങളെല്ലാം ചമച്ചത് 1970-79 കാലത്താണ്.
1970 മുതല്‍ 77 വരെ മുഖ്യമന്ത്രിയായിരുന്നതു സി. അച്യുതമേനോനാണ്.
79-ല്‍ പി.കെ. വാസുദേവന്‍ നായരായിരുന്നു മുഖ്യമന്ത്രി.
അക്കാലത്തു ബേബി ജോണായിരുന്നു റവന്യൂ മന്ത്രി. റവന്യൂ വകുപ്പ്തന്നെ നടത്തിയ അന്വേഷണത്തിലാണ് ഈ ആധാരങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞത്.അഞ്ചു ലക്ഷം ഏക്കറാണ് വ്യാജ ആധാരങ്ങള്‍ വഴി കുത്തക കമ്പനികൾ കൈക്കലാക്കിയത് .
സംസ്ഥാനത്തിന്റെ മൊത്തംറവന്യൂഭൂമിയുടെ പകുതി വരുന്ന തോട്ടംഭൂമി വീണ്ടെടുക്കണമെന്ന രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് കണ്ടതായി നടിക്കാത്തു വ്യാജ ആധാരങ്ങള്‍ക്കു പിന്നിലുള്ള സി.പി.ഐ. നേതാക്കളുടെ പങ്ക് മറച്ചുവയ്ക്കാനാണെന്ന ആരോപണവും ശക്തമാണ്.
സംസ്ഥാനത്ത് ടാറ്റായുടെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങള്‍ ചമച്ചത് 1976 ഡിസംബര്‍ 31നാണ്.ബ്രിട്ടീഷ് കമ്ബനിയായ മലയാളം പ്ലാന്റേഷന്റെ ഓഹരികള്‍ വാങ്ങി കൊച്ചിയില്‍ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്ബനി രജിസ്റ്റര്‍ ചെയ്യുന്നത് 1977-ലാണ്.ടി.ആര്‍. ആന്‍ഡ് ടീയുടെ ആധാരങ്ങളും 1977നു ശേഷം ചമച്ചവയാണ്.സ്വാതന്ത്ര്യം കിട്ടി 30 വര്‍ഷത്തിനുശേഷം കമ്ബനികള്‍ ചമച്ച ഈ ആധാരങ്ങള്‍ക്കു നിയമസാധുതയില്ലെന്നും ഇവരുടെ പക്കലുള്ള ഭൂമി മുഴുവന്‍ ഏറ്റെടുക്കണമെന്നുമാണ് റവന്യൂ സ്പെഷല്‍ ഓഫീസറായ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്.അഞ്ചു ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും നിയമനിര്‍മാണം വഴിയായാല്‍ കോടതി ഇടപെടലില്ലാതെ ഭൂമി ഏറ്റെടുക്കല്‍ എളുപ്പത്തില്‍ സാധ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷത്തോളമായി മന്ത്രി പൂഴ്ത്തിവച്ചിരിക്കുന്നത്.
ഹാരിസണ്‍സ് മലയാളം കമ്ബനിയുടെ വിദേശപണം കടത്തലും ഭൂമി ഇടപാടുകളും സംബന്ധിച്ചു സി.ബി.ഐ. അന്വേഷണം നടത്തണമെന്നു കാട്ടി റവന്യൂ സ്പെഷല്‍ ഓഫീസര്‍ 2016 സെപ്റ്റംബര്‍ 24നു നല്‍കിയ റിപ്പോര്‍ട്ടും വെളിച്ചം കണ്ടിട്ടില്ല.ടാറ്റായും ഹാരിസണ്‍സും അടക്കമുള്ള കമ്ബനികള്‍ക്കെതിരായി നിലവില്‍ ഹൈക്കോടതിയിലുള്ള കേസുകളില്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ചൂണ്ടിക്കാട്ടാത്തതിനാല്‍ കമ്പനികൾ അനുകൂല ഉത്തരവുകള്‍ നേടിയെടുക്കുകയും ചെയ്യുന്നു.ടാറ്റായ്ക്കെതിരേ ഭൂമി കയ്യേറ്റത്തിന് ഒന്‍പതു കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളില്ല.
ഹാരിസനെതിരേ വിജിലന്‍സ് കേസുണ്ടെങ്കിലും അതിലും തുടര്‍നടപടികളില്ല.ഹാരിസണ്‍, ടാറ്റാ, ടി.ആര്‍. ആന്‍ഡ് ടി. തുടങ്ങിയ കുത്തകക്കമ്ബനികളുടെ ഭൂമി സംബന്ധമായ കേസുകള്‍ തോറ്റുകൊടുക്കാന്‍ വേണ്ടിമാത്രം സ്പെഷല്‍ പ്ലീഡര്‍മാര്‍ക്കു റവന്യൂ വകുപ്പ് നല്‍കുന്നതു ലക്ഷങ്ങളാണ് എന്നാണ് അറിവ്.സര്‍ക്കാര്‍ നടപടികള്‍ക്കു കോടതിയില്‍നിന്നു സ്റ്റേ വാങ്ങി, നിയമലംഘനം തുടരുന്ന കമ്പനികൾക്കെതിരേ റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍പോലും സ്പെഷല്‍ പ്ലീഡര്‍മാര്‍ തയാറാകുന്നില്ല.
പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ടാണു റവന്യൂ, നിയമവകുപ്പുകള്‍ പരസ്പരധാരണയോടെ നടത്തുന്ന ഈ പൊറാട്ടുനാടകം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഹാരിസണ്‍സ് കേസുകളില്‍ വന്‍പുരോഗതിയുണ്ടായിരുന്നു.കൈവശഭൂമിയില്‍ ഹാരിസണു യാതൊരു അവകാശവുമില്ലെന്നും ആധാരങ്ങള്‍ വ്യാജമാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത് അക്കാലത്താണ്.തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ സ്പെഷല്‍ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു.
ഹാരിസന്റെ പക്കലുള്ള 35,000 ഏക്കറും ടി.ആര്‍. ആന്‍ഡ് ടിയുടെ പക്കലുള്ള 6000 ഏക്കറും ഏറ്റെടുക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിനു കഴിഞ്ഞു.
സ്പെഷല്‍ ഓഫീസറുടെ നടപടി ചോദ്യംചെയ്തു ഹാരിസണും മറ്റു കമ്ബനികളും െഹെക്കോടതിയെ സമീപിച്ചെങ്കിലും ഭൂമി ഏറ്റെടുത്തതു സിംഗിള്‍ ബെഞ്ച് ശരിവച്ചു.അന്തിമവിധിക്കായി ഡിവിഷന്‍ ബെഞ്ചിനു കേസ് കൈമാറിയിരിക്കേയാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റത്.
അതോടെ എല്ലാം തകിടംമറിഞ്ഞു.റവന്യൂ വകുപ്പ് സ്പെഷല്‍ പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയതോടെ ഭൂസംബന്ധമായ കേസുകളില്‍ സര്‍ക്കാര്‍ തോറ്റുതുടങ്ങി.നിലവില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി സ്പെഷല്‍ പ്ലീഡര്‍മാരെ നിയമിച്ചിട്ടും ഫലമില്ല.ഹാരിസണ്‍ കേസുകളും അനുബന്ധ കേസുകളും വാദിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി 23-നാണ് എസ്.ബി. പ്രേമചന്ദ്ര പ്രഭുവിനെ സ്പെഷല്‍ പ്ലീഡറായി നിയമിച്ചത്.അഞ്ചുലക്ഷം രൂപയാണു പ്രഭുവിന്റെ ഫീസ്.മുന്‍കൂറായി രണ്ടുലക്ഷം കൊടുത്തിട്ടും ടി.ആര്‍. ആന്‍ഡ് ടി. കമ്ബനിക്കനുകൂലമായി ഹൈക്കോടതി ഒന്നരവര്‍ഷം മുൻപ് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരേ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍പോലും കഴിഞ്ഞില്ല.ഇടുക്കി പെരുവന്താനം വില്ലേജില്‍ ടി.ആര്‍. ആന്‍ഡ് ടി. 6000 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണുകൈവശം വച്ചിട്ടുള്ളത്.ഇതു സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ബെഞ്ച് 2015-ല്‍ ഉത്തരവിട്ടു.ഇതേത്തുടര്‍ന്നു ഭൂമി ഏറ്റെടുക്കാന്‍ 2015 ഡിസംബര്‍ 30-നു റവന്യൂ സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തെ നിയോഗിച്ചു.
പ്രാഥമികനടപടിയായി, ഭൂനികുതി അടയ്ക്കുന്നതും മരങ്ങള്‍ മുറിക്കുന്നതും ക്രയവിക്രയവും രാജമാണിക്യം തടഞ്ഞു.ഇതു ചോദ്യംചെയ്ത് ടി.ആര്‍. ആന്‍ഡ് ടി. 2016 ഒക്ടോബര്‍ 11-നു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
എന്നാല്‍ ,ഹൈക്കോടതി നിര്‍ദേശപ്രകാരമാണു ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതെന്ന കാര്യം ഈ സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പ്ലീഡര്‍മാര്‍ കോടതിയില്‍നിന്നു മറച്ചുവച്ചു.
ഇതേത്തുടര്‍ന്നാണു ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ നടപടിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്.ഭൂസംബന്ധമായ എല്ലാ വിവരങ്ങളും രേഖകള്‍ സഹിതം രാജമാണിക്യം 2016 ഒക്ടോബര്‍ 18-നു സ്പെഷല്‍ പ്ലീഡര്‍ മുഹമ്മദ് അന്‍സാറിനു കൈമാറിയിട്ടും കോടതിയെ ധരിപ്പിക്കാതിരുന്നതു ദുരൂഹമാണ്.രാജമാണിക്യത്തിന്റെ കാര്യവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് ഇതുവരെ ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.കേസില്‍ ആദ്യം ഹാജരായത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനാണ് . എന്നാല്‍, ടി.ആര്‍. ആന്‍ഡ് ടി. കമ്പനിക്കു അനുകൂലമായിരുന്നു വിധി.പകരം സ്പെഷല്‍ പ്ലീഡര്‍ മുഹമ്മദ് അന്‍സാര്‍ ഹാജരായപ്പോഴും കമ്പനിക്കായിരുന്നു ജയം.പിന്നീടു മുഹമ്മദ് അന്‍സാറും പ്രേമചന്ദ്രപ്രഭുവും ഒന്നിച്ചു ഹാജരായെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോള്‍ ഇവര്‍ ഒന്നിനും ഹാജരാകുന്നില്ല.കമ്പനിയാകട്ടെ തോട്ടത്തില്‍നിന്നു മരം മുറിച്ചുമാറ്റുകയും കരമടയ്ക്കുകയും ചെയ്യുന്നു.മുണ്ടക്കയം എസ്.ബി.ഐയില്‍ ഭൂമി പണയപ്പെടുത്തി വായ്പയുമെടുത്തു. കമ്ബനിയും സര്‍ക്കാരുമായുള്ള അവിശുദ്ധബന്ധമാണ് ഇതിനു പിന്നിലെന്നത് തർക്കമറ്റ വിഷയമാണ്.
സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പ് വന്‍കിടക്കാര്‍ക്കുവേണ്ടി വിവിധ കോടതികളില്‍ അട്ടിമറിച്ചതു 44 കേസുകളാണ്.മൂന്നാര്‍ മുതല്‍ മാര്‍ത്താണ്ഡം കായല്‍ െകെയേറ്റം വരെയുള്ള വിഷയങ്ങളില്‍ കയ്യടി നേടിയ സി.പി.ഐയുടെ മറ്റൊരു മുഖമാണു രാജമാണിക്യം റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ മറനീക്കുന്നത്.സംസ്ഥാനത്തെ അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കണമെന്നു ശിപാര്‍ശ ചെയ്യുന്ന ഈ റിപ്പോര്‍ട്ടിനു സി.പി.ഐ. കടലാസുവിലപോലും കല്‍പിച്ചില്ല.ഹാരിസണ്‍സ്, ടാറ്റാ അടക്കമുള്ള വന്‍കിടക്കാരെ രക്ഷിക്കാനായിരുന്നു ഇത്.
കോടതിയില്‍ ഹാജരാകാതെയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചപ്പോള്‍ കമ്ബനികള്‍ നിര്‍ബാധം കോടതികളില്‍നിന്നു സ്റ്റേ സമ്ബാദിച്ചു.ഇതിനെതിരേ ചെറുവിരലനക്കാന്‍പോലും സി.പി.ഐ. നേതൃത്വമോ റവന്യൂ മന്ത്രിയോ തയാറായില്ല.സി.പി.ഐ. നോമിനിയായ രഞ്ജിത് തമ്ബാന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേത്തുടര്‍ന്ന് റവന്യൂ സ്പെഷല്‍ പ്ലീഡര്‍ സ്ഥാനം ഒഴിയുകയും ചെയ്തു.ഇതിനിടെ, രാജമാണിക്യം റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിനെതിരേയും നിലപാട് സ്വീകരിക്കാന്‍ സി.പി.ഐ. നേതൃത്വം തയാറായില്ല.സമരങ്ങളുടെയും കോടതിവിധികളുടെയുംപശ്ചാത്തലത്തിലാണു മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭൂസംബന്ധമായ അന്വേഷണമാരംഭിച്ചത്.1947-നു മുമ്ബ് വിദേശകമ്ബനികള്‍ കൈവശംവച്ചിരുന്ന, സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയുടെയും നിലവിലെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ 2015 ഡിസംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഉത്തരവിട്ടു.തുടര്‍ന്ന് എറണാകുളം ജില്ലാ കലക്ടറായിരുന്ന ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫീസറായി നിയമിച്ചു.രാജമാണിക്യത്തിന്റെ പ്രാഥമികപരിശോധനയില്‍ത്തന്നെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.സര്‍ക്കാര്‍ഭൂമിയുടെ 58% (5.20 ലക്ഷം ഏക്കര്‍) ഇപ്പോഴും വിദേശകമ്ബനികളുടേയോ ഇന്ത്യന്‍ ബിനാമികളുടെയോ കൈവശമാണെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തി.ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാജരാക്കിയ ആധാരങ്ങളും രേഖകളും വിദേശത്തു ചമച്ചവയാണെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍.വിദേശനാണ്യനിയമം ലംഘിച്ച്‌ ഓരോവര്‍ഷവും
കോടിക്കണക്കിനു രൂപയാണു വിദേശത്തേക്കു കടത്തുന്നത്.
തോട്ടങ്ങളുടെ ഉടമസ്ഥത അവകാശപ്പെടുന്ന പല ഇന്ത്യന്‍ കമ്ബനികളും ബ്രിട്ടീഷ് ബിനാമികളാണെന്നും റിപ്പോര്‍ട്ട് തെളിവുസഹിതം സമര്‍ഥിച്ചു.
വന്‍കിട കമ്ബനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം വേണമെന്നായിരുന്നു ശിപാര്‍ശ.
എന്നാല്‍, 1947-ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്ബോള്‍ ഉണ്ടായിരുന്ന നിയമം രാഷ്ട്രീയ ഉടമ്ബടി മാത്രമാണെന്നും വിദേശികള്‍ കൈവശംവച്ചിരുന്ന തോട്ടങ്ങള്‍ക്കു ബാധകമല്ലെന്നുമുള്ള വിചിത്രവാദമാണു നിയമ സെക്രട്ടറി ഉന്നയിക്കുന്നത്.കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ 1958-ലെ കേരള ഭൂസംരക്ഷണനിയമം മതിയെന്നും പുതിയനിയമം വേണ്ടെന്നും അദ്ദേഹം വാദിക്കുന്നു.ഭൂവുടമസ്ഥതയുടെ കാര്യത്തില്‍ വിദേശബന്ധങ്ങള്‍ ഉള്ളതിനാല്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണവും രാജമാണിക്യം ശിപാര്‍ശ ചെയ്തിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത്.
തുടര്‍ന്ന് ടാറ്റാ, ഹാരിസണ്‍, ടി.ആര്‍. ആന്‍ഡ് ടി. തുടങ്ങിയ കുത്തകകള്‍ക്കെതിരേ വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയാണു റവന്യൂ വകുപ്പ് കൈയാളുന്ന സി.പി.ഐ. അട്ടിമറിച്ചത്.ഇനി ഇവരെയെല്ലാം എന്തുചെയ്യണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്… !