മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റും

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും വെട്ടിമാറ്റുമെന്ന് ബിഹാര്‍ ബി.ജെ.പിഅധ്യക്ഷനും ലോക്‌സഭാ എം.പിയുമായ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയുടെ ആഹ്വാനം.

‘ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണം’, നിത്യാനന്ദ റായിപറഞ്ഞു.പ്രസ്താവന വിവാദമായതോടെ താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന വിശദീകരണവുമായി നിത്യാനന്ദ റായി രംഗത്തെത്തിയിട്ടുണ്ട്