ലൈസി അലക്‌സ് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ഇലക്ട് ആയിരുന്ന ലൈസി അലക്‌സ് പ്രസിഡന്റായി ചുമതലയേറ്റു. അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് അസോസിയേഷന്റെ ഇലക്ഷന് എതിരായി കൊടുത്തിരുന്ന ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ലൈസി ചുമതലയേറ്റത്.മറ്റു സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2016-ല്‍ ലഭിച്ച നോമിനേഷന്‍ അനുസരിച്ച് ഉടന്‍തന്നെ നടത്തുന്നതാണെന്ന് പ്രസിഡന്റ് ലൈസി അലക്‌സ് അറിയിച്ചു.