ഹാലിഫാക്‌സില്‍ ആത്മാഭിഷേക ധ്യാനം

ഹാലിഫാക്‌സ്: കാനഡയില്‍ സീറോ മലബാര്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുനല്‍കി പതിനായിരങ്ങളെ ആത്മീയ കൃപയുടെ വഴിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഹാലിഫാക്‌സിലുള്ള St. Anthoneys Catholic Church, 10243 Highway 3, Hubbards, BOJ ITO-ല്‍ വച്ചു നവംബര്‍ 24,25,26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.
ലോക പ്രശസ്ത അനുഗ്രഹീത വചനപ്രഘോഷകരും ദൈവം അത്ഭുതകരമായ വരങ്ങളാല്‍ ഏറെ അനുഗ്രഹിച്ച റവ.ഫാ. പീറ്റര്‍ വെട്ടിക്കാനക്കുടി (ഡയറക്ടര്‍, ഗാഗുല്‍ത്താ ധ്യാനകേന്ദ്രം, തൃശൂര്‍), ബ്ര. പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍ മരിയന്‍ ടിവി & ക്യൂന്‍മേരി മിനിസ്ട്രി), ഗാനശുശ്രൂഷകള്‍ക്ക് അനുഗ്രഹീത ഗാനശുശ്രൂഷകന്‍ റ്റോജോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ധ്യാനത്തിന്റെ ഉദ്ഘാടന കര്‍മ്മം ഹിലിഫാക്‌സ് ആര്‍ച്ച് ബിഷപ്പ് അന്തോനി മാന്‍സിനി നിര്‍വഹിക്കുന്നതും, ആമുഖ സന്ദേശം സീറോ മലബാര്‍ കാനഡ ബിഷപ്പ് ജോസ് കല്ലുവേലില്‍ നിര്‍വഹിക്കുന്നതുമാണ്.

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം നവംബര്‍ 24-നു വെള്ളിയാഴ്ച 9 മണി മുതല്‍ വൈകിട്ട് 5 മണി വരേയും, 25-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരേയും, 26-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 7 വരേയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് ജാതിമതഭേദമെന്യേ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് തെക്കേക്കര (902 210 7492), റോഷന്‍ വര്‍ഗീസ് (902 412 1434), സിസില്‍ സെബാസ്റ്റ്യന്‍ (902 412 9020). സിജു മാത്യു (902 237 6008).