ശബരിമലയില്‍ സംഭാവന വാങ്ങിയുള്ള വിഐപി ദര്‍ശനം നിര്‍ത്തലാക്കി

തിരുവനന്തപുരം: ശബരിമലയില്‍ സംഭാവന സ്വീകരിച്ചുകൊണ്ടുള്ള ദര്‍ശന നിര്‍ത്തലാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. പത്മകുമാര്‍ അറിയിച്ചു. നിലവില്‍ രസീത് കൈപ്പറ്റിയവര്‍ക്ക് ദര്‍ശനം നടത്താം. സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് നിലവിലുള്ള ആചാരങ്ങള്‍ നടപ്പാക്കുകയാണ് പുതിയ ബോര്‍ഡിന്റെ നയം.

ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ദേവസ്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഉര്‍ജിതമാക്കുന്നതിന് പുതിയ ദേവസ്വം വിജിലന്‍സ് വിഭാഗം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ