ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല: രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഉടന്‍ കാലെടുത്തുവയ്ക്കില്ലെന്ന് സൂചന നല്‍കി നടന്‍ രജനീകാന്ത്. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യമില്ല. ഇക്കാര്യത്തില്‍ ഡിസംബറില്‍ ജന്മദിന ആഘോഷങ്ങള്‍ക്കു ശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോൾ ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചയിലുണ്ടെങ്കിലും ഈയടുത്ത കാലത്ത് അതു സജീവമായിരുന്നു. ഒരു യുദ്ധത്തിന് സജ്ജരാകാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. പല പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഇതെല്ലാം രാഷ്ട്രീയ പ്രവേശനത്തിനു മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടിരുന്നു.