പോരാട്ടം ഒരു ചന്ദ്രശേഖരനിൽ ഒതുങ്ങരുത്

ജോളി ജോളി
നിയമം നടപ്പാക്കാൻ ഭരണകൂടം പരാജയപ്പെടുമ്പോളാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്.ഭൂമാഫിയയുടെ ഇങ്കിതത്തിന് അനുസരിച്ച് വഴങ്ങി.അവർക്ക് ഒത്താശ ചെയ്ത്.കയ്യേറ്റങ്ങൾ കണ്ടില്ലന്ന് നടിച്ച്.കയ്യേറ്റങ്ങളിൽ നടപടി എടുക്കാതെ ഭൂമാഫിയയും ഭരകൂടവും തമ്മിൽ നടത്തിയ അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെയുള്ള ജനങ്ങളുടെ പ്രതിക്ഷേധമാണ് ഇന്ന്‌ സർക്കാരിനും ഏഷ്യനെറ്റ് മുതലാളിക്കും നേരിടേണ്ടി വന്നത്.
ഭൂമി കയ്യേറ്റവും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനവും നടന്ന ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച്‌ ആണ് അക്രമാസക്തമായത്

കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ടിലേക്ക് ആയിരുന്നു മാർച്ച് നടത്തിയത് .കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന റവന്യു വകുപ്പിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌ സംഘടിപ്പിച്ചത്.കഴിഞ്ഞ വര്‍ഷമാണ് കയ്യേറ്റം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവ് പുറത്ത് വന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.നാളിതുവട്ടെ റെവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പോലും അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന്‌ പറയുമ്പോളാണ് സർക്കാരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയുടെ ആഴം മനസിലാകുന്നത്.

റവന്യു ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ കുമരകം ഗ്രാമപഞ്ചായത്ത് റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച്‌ ഡി.വൈ.എഫ്.ഐയും കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.റിസോര്‍ട്ടിനെതിരെ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്.

കോടതി കയ്യേറ്റം സ്ഥിരീകരിക്കുകയും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
കോട്ടയം തഹസിദാര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അഡീഷണല്‍ തഹസില്‍ദാര്‍ ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചു.
എന്നാല്‍ ഭൂമി അളന്ന് മാര്‍ക്ക് ചെയ്ത് പഞ്ചായത്തിന് കൈമാറാന്‍ റവന്യു അധികൃതര്‍ തയ്യാറായിട്ടില്ല.
പോരാട്ടം ഒരു ചന്ദ്രശേഖരനിൽ ഒതുങ്ങരുത്.
മൂന്നാർ അടക്കമുള്ള എല്ലാ കയ്യേറ്റങ്ങൾക്കെതിരെയും വലുതെന്നോ ചെറുതെന്നോ മുതലാളിയെന്നോ നോക്കാതെ ശക്തമായ പ്രക്ഷോപം ഉയർന്നു വരേണ്ടതുണ്ട്.
അതിന് ഭരണ പക്ഷമോ പ്രതിപക്ഷമോ നിങ്ങൾക്കൊരു തടസ്സമാകരുത്.