LATEST: മോദിയെ കാണാന്‍ അനുമതിയില്ല; പ്രതിഷേധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണബാങ്ക് പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെക്കാണാനുള്ളസര്‍വ്വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. അനുമതി നല്‍കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വികാരം കേന്ദ്രം ഉള്‍ക്കൊള്ളുന്നില്ലെന്ന് പിണറായി അറിയിച്ചു. ധനമന്ത്രിയെക്കാണാന്‍ മാത്രമായിട്ടാണ് അനുമതി ലഭിച്ചത്. എന്നാല്‍ ധനമന്ത്രിയെ കാണുന്നില്ലായെന്നും. നിയമസഭ പാസ്സാക്കിയ പ്രമേയം റസിഡന്റ് ഓഫീസര്‍ മുഖേന ദല്‍ഹിയില്‍ എത്തിക്കും. സംസ്ഥാനത്തോട് കാട്ടിയ അനാദരവാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.