സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചില്ല; നടപടി അപലപനീയമെന്ന് രമേശ് ചെന്നത്തല

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉലകംചുറ്റുംപോലെ വാലിഭനെപ്പോലെ നടക്കുന്ന പ്രധാനമന്ത്രിക്ക് ജനങ്ങളുടെ വിഷമം മനസ്സിലാക്കാന്‍ സമയമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരുപ്രധാനമന്ത്രിയും ഇത്തരമൊരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല -എന്നും അദ്ദേഹം പറഞ്ഞു.