ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വേണ്ടെന്ന് വെച്ചതായി ട്രംപ്

വാഷിങ്ടണ്‍: ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തനിക്ക് വേണ്ടെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷത്തെത് പോലെ മാന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കാനായി ടൈംസ് മാസിക വിളിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. ഞാന്‍ അത് വേണ്ടെന്നു വച്ചു ട്രംപ് ട്വിറ്ററില്‍ കുറിച്ചു.പുരസ്‌കാരം ലഭിക്കുമോ എന്ന കാര്യം അവർ വ്യക്തമാക്കാത്തതിനാൽ ആണ് ടൈംസ് മാസികയുടെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്ന് വെച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
2016 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ട്രംപിനായിരുന്നു ലഭിച്ചത്. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടിലായിരുന്നു ട്രംപിനെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന്‍ ടൈംസ് പുറത്തിറക്കിയത്.