കയ്യേറ്റക്കാരനെ കയ്യേറ്റം കണ്ടുപിടിക്കാൻ ഏൽപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മന്ത്രിസഭ പിണറായി മന്ത്രിസഭ

ജോളി ജോളി

കൊ​ട്ട​ക്കാമ്പൂർ , വ​ട്ട​വ​ട വി​ല്ലേ​ജു​ക​ളി​ല്‍ വമ്പൻമാർ കൈ​യ​ട​ക്കി​യ ഭൂ​മി ഒ​ഴി​പ്പി​ക്ക​ല്‍ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നാണ് വി​വ​രം….. !
പ​ക​രം ജ​ന​വാ​സ കേ​ന്ദ്ര​മെ​ന്നും പ​​ഴ​യ കൈ​വ​ശ​മെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ടി നി​ശ്ചി​ത വി​സ്​​തൃ​തി​യി​ലെ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത കൈ​യേ​റ്റം സാ​ധൂ​ക​രി​ക്കു​ന്ന​തി​ന്​ ശി​പാ​ര്‍​ശ ചെ​യ്യും.കയ്യേറ്റങ്ങളുടെ ആശാനായ മണിയാശാൻ നയിക്കുന്ന സമിതിയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
കയ്യേറ്റക്കാരനെ തന്നെ കയ്യേറ്റം കണ്ടുപിടിക്കാനും ഒഴിപ്പിക്കാനും ഏൽപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് പിണറായി മന്ത്രിസഭ എന്ന അപൂർവ്വ ബഹുമതികൂടി ഈ ദൗത്യത്തിനുണ്ട്. !
ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്ന​ട​ക്കം വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യും അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ റി​പ്പോ​ര്‍​ട്ട്​ വാ​ങ്ങി​യു​മാ​കും ഇ​ത്.
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ കു​റി​ഞ്ഞി ഉ​ദ്യാ​ന​പ​രി​ധി​യി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​നും ന​ട​പ​ടി​യു​ണ്ടാ​കും.
റ​വ​ന്യൂ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട്​ വാ​ങ്ങി ഇ​ടു​ക്കി എം.​പി ജോ​യി​സ്​ ജോ​ര്‍ജി​​ന്റെയും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യു​മ​ട​ക്കം പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക​ള്‍ തി​രു​ത്തും… !


ഇ​തോ​ടെ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട 3200 ​െഹ​ക്​​ട​ര്‍ കു​റി​ഞ്ഞി ഉ​ദ്യാ​നം 2000 ഹെ​ക്​​ട​റി​ല്‍ താ​ഴെ​യാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍, പ​ട്ട​യ​ഭൂ​മി, കൃ​ഷി​യി​ട​ങ്ങ​ള്‍, ശ്​​മ​ശാ​നം തു​ട​ങ്ങി​യ​വ ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടന്ന പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന ഉ​പ​സ​മി​തി ഇ​തി​ന്​ അ​നു​കൂ​ല റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കും.
ഇ​തോ​ടെ കൊ​ട്ട​ക്കാ​മ്ബൂ​ര്‍ വി​ല്ലേ​ജി​ലെ ​​ബ്ലോ​ക്ക്​ 58ലെ​യും വ​ട്ട​വ​ട വി​ല്ലേ​ജി​ലെ ബ്ലോ​ക്ക്​​ 68ലെ​യും പ​ട്ട​യ​ഭൂ​മി ഒ​ഴി​വാ​ക്കി അ​തി​ര്‍​ത്തി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കും.ബ്ലോ​ക്ക്​​ 62ല്‍ ​ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എം.​പി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വാ​ദ​ഭൂ​മി ​​ബ്ലോ​ക്ക്​​ 58ലാ​ണ്.ക​ര്‍​ഷ​ക​രെ മ​റ​യാ​ക്കി​യാ​കും വമ്പൻമാരുടെ ഭൂ​മി സം​ര​ക്ഷ​ണം.​….
പ​ട്ട​യം ച​മ​ച്ച്‌​ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​വ​ശം​വെ​ച്ച​വ​രി​ല്‍ ഏ​റെ​യും വമ്പൻമാരോ ഉ​ന്ന​ത രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ ബി​നാ​മി​ക​ളോ ആ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.അ​ന​ധി​കൃ​ത​മാ​യി ഭൂ​മി സ്വ​ന്ത​മാ​ക്കി​യ 151 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ നേ​ര​ത്തേ ത​യാ​റാ​ക്കി​യ​ത്.
പെ​രു​മ്ബാ​വൂ​രി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ ഒ​രു സി.​പി.​എം നേ​താ​വി​ന്​​ ഇ​വി​ടെ വി​വി​ധ പേ​രു​ക​ളി​ല്‍ 52 ഏ​ക്ക​റാ​ണ്​ ഭൂ​മി​.മ​റ​യൂ​ര്‍ മു​ന്‍ പാ​ര്‍​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി​ക്കും 10 ഏ​ക്ക​റി​ലേ​റെ ഭൂ​മി​യു​ണ്ട്..ഇ​ടു​ക്കി എം.​പി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കു​ന്ന​തി​ന്​ റ​വ​ന്യൂ വ​കു​പ്പ്​ ക​ണ്ടെ​ത്തി​യ കാ​ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​യ ഭൂ​മി​യാ​ണി​വ​യെ​ല്ലാം.
ഉ​ന്ന​ത യു.​ഡി.​എ​ഫ്​ നേ​താ​വി​നും ബി​നാ​മി പേ​രി​ല്‍ ഇ​തേ പ്ര​ദേ​ശ​ത്ത്​ ഭൂ​മി​യു​ണ്ട്.ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​മ്ബ​നി മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കൊ​ല്ലം ജി​ല്ല​യി​ലെ നി​ര​വ​ധി​പേ​രും ഭൂ​മി വ​ന്‍​തോ​തി​ല്‍ സ്വ​ന്ത​മാ​ക്കി.
ഉ​പ​സ​മി​തി റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടെ ഇ​വ​രി​ല്‍ ഏ​താ​ണ്ട്​ എ​ല്ലാ​വ​രും ത​ന്നെ കൈ​യേ​റ്റ​ക്കാ​ര​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ്​ ഉ​ണ്ടാ​കു​ക.
കയ്യേറ്റം സാധൂകരിക്കാൻ ചരിത്രത്തിൽ ഇല്ലാത്തവിധം ഇത്ര ഭയാനകമായ ഒരു അട്ടിമറി ആദ്യം.