ഹിന്ദുക്കള്‍ നാലു കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം നല്‍കണം:സ്വാമി ഗോവിന്ദദേവ്

ഉഡുപ്പി : ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മുതിര്‍ന്ന ഹിന്ദുനേതാവ്. ഹരിദ്വാറിലെ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജിന്റേതാണ് ആഹ്വാനം. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ട് കുട്ടികള്‍ മതിയെന്ന നയം ഹിന്ദുക്കള്‍ മാറ്റണം. ഈ തീരുമാനം കാരണം ഹിന്ദു ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്’- സാമിജി പറഞ്ഞു. ഹിന്ദുക്കള്‍ കുറഞ്ഞ പല ഭൂപ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമായി. ഇത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ കലാശിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.