നീലക്കുറിഞ്ഞി ഉദ്യാനം: ജനങ്ങളെ ശത്രുപക്ഷത്തു നിർത്തില്ലന്ന് മുഖ്യമന്ത്രി

കൂത്തുപറമ്പ്: നീലക്കുറിഞ്ഞി ഉദ്യാന വിവാദത്തില്‍ ജനങ്ങളെ ശത്രുപക്ഷത്തു നിർത്തില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യാനം സംരക്ഷിക്കേണ്ടതുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി, നാട്ടുകാരുടെ പരാതി കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും വ്യക്തമാക്കി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റവന്യൂമന്ത്രി അടങ്ങുന്ന മന്ത്രിതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവര്‍ കേള്‍ക്കും. ഉദ്യാനം സംരക്ഷിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യാനം വെട്ടിച്ചുരുക്കുന്നു, പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് പ്രചാരണങ്ങള്‍. എന്നാല്‍ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.